എറണാകുളം: ജോസഫ് മാഷിൻ്റെ കൈവെട്ടിയ കേസിൽ മൂന്നാം പ്രതി എം.കെ നാസറിൻ്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട് അടക്കമുള്ള ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. 2010 ഓഗസ്റ്റ് മാസമാണ് പിഎഫ്‌ഐ - എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പ്രവാചക നിന്ദ ആരോപിച്ച് ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി.ജെ ജോസഫിൻ്റെ കൈവെട്ടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2015ലാണ് എം.കെ നാസർ പിടിയിലായത്. കേസിൻ്റെ വിചാരണ കാലത്തും ശിക്ഷാവിധിക്ക് ശേഷവുമായി ഒൻപത് വര്‍ഷത്തിലധികമായി പ്രതി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന സാഹചര്യം പരിഗണിച്ചാണ് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവ്. ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം, രാജ്യം വിട്ട് പോകരുത്, അന്വേഷണത്തെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്.
ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പിവി ബാലകൃഷ്‌ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് നടപടി. 2023 ലാണ് നസറിനെതിരെ എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചത്.