ETV Bharat / state

'എല്ലാവര്‍ക്കും പ്രചോദനം'; ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ഥി ടി എന്‍ സരസുവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി - PM MODI TALK TO PROF T N SARASU

author img

By ETV Bharat Kerala Team

Published : Mar 26, 2024, 7:46 PM IST

Updated : Mar 26, 2024, 8:02 PM IST

ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ടി എന്‍ സരസുവുമായി ഫോണില്‍ സംവദിച്ച് പ്രധാനമന്ത്രി മോദി. നിങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്ന് സരസുവിനോട് മോദി.

PM MODI TALK TO PROFT N SARASU  ALATHUR BJP CANDIDATE  CO OPERATIVE BANK ISSUE  REKHA PATHRA
PM Modi talked to Prof.T N. Sarasu Alathur BJP Candidate

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ. ടി എന്‍ സരസുവിനെ ഫോണില്‍ വിളിച്ച് ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ പാവങ്ങളുടെ പണം സിപിഎം നേതാക്കള്‍ സഹകരണ ബാങ്കുകള്‍ വഴി കൊള്ളയടിക്കുന്നുവെന്നും അക്കാര്യത്തില്‍ നടപടി വേണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു (PM Modi Talk to Prof.T N Sarasu).

സ്ഥാനാര്‍ഥി എന്ന നിലയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത സരസുവിനെ അദ്ദേഹം അഭിനന്ദിച്ചു. ഇതാണ് പൊതുപ്രവര്‍ത്തകര്‍ക്കുണ്ടാകേണ്ട ഗുണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം താനറിഞ്ഞിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിന്‍റെ വിശദാംശങ്ങള്‍ തന്‍റെ പക്കലുണ്ട്. ധാരാളം പാവങ്ങള്‍ക്ക് പണം നഷ്‌ടമായിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളും. പാവങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഇക്കാര്യത്തില്‍ നിയമോപദേശം തേടും. ഇഡി ഇടപെട്ട് എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്ന് പരിശോധിക്കും. ഓരോരുത്തരുടെയും നഷ്‌ടമായ ഓരോ പൈസയും തിരികെ നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

നമസ്‌കാരം സുഖമാണോ എന്ന് മലയാളത്തില്‍ ചോദിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ചര്‍ച്ച ആരംഭിച്ചത്. സുഖം തന്നെയെന്ന് അവര്‍ മറുപടി നല്‍കി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എങ്ങനെ പോകുന്നുവെന്നും പ്രധാനമന്ത്രി ആരാഞ്ഞു. സബ് കാ സാത്ത് സബ് കാ വികാസ് എന്ന പ്രധാനമന്ത്രിയുടെ ആശയത്തെക്കുറിച്ച് താന്‍ ജനങ്ങളുമായി സംസാരിച്ചെന്ന് പ്രൊഫ. സരസു പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

നേരത്തെ പ്രിന്‍സിപ്പാളായിരുന്ന കാലത്ത് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ അവര്‍ വിശദീകരിച്ചു. എസ്എഫ്ഐ നേതാക്കളില്‍ നിന്നും, സിപിഎം അനുകൂല അധ്യാപക സംഘടനകളില്‍ നിന്നും താന്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ അദ്ദേഹത്തോട് പങ്കുവച്ചു. ആലത്തൂരിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്നും സരസു പ്രധാനമന്ത്രിയോട് പറഞ്ഞു.

യുവാക്കള്‍ക്കിടയില്‍ ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും, എംപിയായിക്കഴിഞ്ഞാല്‍ എന്തൊക്കെയാണ് പദ്ധതികളെന്നും മോദി ആരാഞ്ഞു. താന്‍ മോദിക്കൊപ്പമുണ്ടാകുമെന്നും മോദിയുടെ ഉറപ്പുകള്‍ പാലിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവര്‍ പറഞ്ഞു. ആലത്തൂര്‍ മണ്ഡലത്തിന്‍റെ വികസനത്തിനായി തനിക്ക് കഴിയാവുന്നതിന്‍റെ പരമാവധി ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എംപി രമ്യാഹരിദാസ് ഒന്നും ചെയ്‌തിട്ടില്ലെന്നും അവര്‍ ആരോപിച്ചു.

മണ്ഡലത്തിലെ സ്‌ത്രീ വോട്ടര്‍മാര്‍ തനിക്കൊപ്പമുണ്ടെന്നും അതേക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ചോദ്യത്തിന് പ്രൊഫ. ടി എന്‍ സരസു ഉത്തരം നല്‍കി. കേരളത്തില്‍ വന്നപ്പോഴോക്കെ കേരളത്തിലെ ജനതയ്ക്ക് ബിജെപിയോടുള്ള താത്പര്യം തനിക്ക് ബോധ്യമായിട്ടുണ്ടെന്ന് മോദി പറഞ്ഞു. ജനങ്ങളെ ബൂത്തുകളില്‍ എത്തിക്കാന്‍ വലിയ പരിശ്രമം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങള്‍ എല്ലാവര്‍ക്കും പ്രചോദനമാണ്. ആലത്തൂരിലെ ജനങ്ങള്‍ നിങ്ങളെ പാര്‍ലമെന്‍റില്‍ എത്തിക്കുമെന്നും പ്രധാനമന്ത്രി പ്രൊഫ.സരസുവിനോട് പറഞ്ഞു.

നേരത്തെ പശ്ചിമബംഗാളിലെ ബസിര്‍ഹട്ടിലെ സ്ഥാനാര്‍ത്ഥിയെയും പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. സന്ദേശ്ഖാലി സംഭവത്തിലെ ഇരയായ രേഖ പത്രയാണ് (Rekha pathra) ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അവരെ ശക്തി സ്വരൂപ എന്നാണ് മോദി വിശേഷിപ്പിച്ചത്. തൃണമൂലിനെതിരെ ശബ്‌ദമുയര്‍ത്തിയ രേഖയെ ബിജെപി സ്ഥാനാര്‍ത്ഥിയായി കണ്ടെത്തുകയായിരുന്നു. പ്രധാനമന്ത്രി തങ്ങള്‍ക്കൊപ്പം നിലകൊള്ളുമ്പോള്‍ ഏറെ ആശ്വാസമുണ്ടെന്ന് അവര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. രാമന്‍ തങ്ങള്‍ക്കൊപ്പമുള്ളത് പോലെയാണ് തോന്നുന്നത്. 2011 വരെ താന്‍ വോട്ട് ചെയ്‌തിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാവര്‍ക്കും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി അവര്‍ക്ക് ഉറപ്പ് കൊടുത്തു.

സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നിങ്ങള്‍ മനസിലാക്കിക്കൊടുത്തു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കൂ, ബിജെപി സര്‍ക്കാരിന്‍റെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തൃണമൂല്‍ അനുവദിക്കുന്നില്ല. അവര്‍ അഴിമതിക്കാരാണെന്ന് ജനങ്ങളോട് പറയൂ എന്നും പ്രധാനമന്ത്രി രേഖ പത്രയോട് നിര്‍ദ്ദേശിച്ചു.

Also Read:ആലത്തൂർ കോട്ട തിരിച്ചുപിടിക്കാൻ മന്ത്രിയെ ഇറക്കി സിപിഎം; സസ്പെൻസ് എൻട്രിയുമായി ടി എൻ സരസു; വിജയം ആർക്കൊപ്പം? - Alathur

നേരത്തെ ടിഎംസി പ്രവര്‍ത്തകര്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. താന്‍ പാവപ്പെട്ട ഒരു വീട്ടിലെ അംഗമാണ്. തന്‍റെ ഭര്‍ത്താവ് കേരളത്തിലും തമിഴ്‌നാട്ടിലുമായി ജോലി ചെയ്യുകയാണ്. എല്ലാവര്‍ക്കും ഇവിടെ തൊഴിലവസരം ഉണ്ടാകണം. ദൂരേയ്ക്ക് ആരും ജോലിക്ക് പോകേണ്ട സാഹചര്യം ഉണ്ടാകാതിരിക്കാനാണ് തന്‍റെ ശ്രമമെന്നും രേഖ പറഞ്ഞു.

Last Updated : Mar 26, 2024, 8:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.