ETV Bharat / state

പൊലീസിനെ ആക്രമിച്ചതുള്‍പ്പടെ നിരവധി കേസുകള്‍; കുപ്രസിദ്ധ ലഹരിമരുന്ന് വിൽപനക്കാരി പിടിയിൽ - Drug peddler arrest in CALICUT

author img

By ETV Bharat Kerala Team

Published : Aug 24, 2024, 7:22 PM IST

കുപ്രസിദ്ധ മയക്കുമരുന്ന് വില്‍പനക്കാരി താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഇരട്ടക്കുളങ്ങര പുഷ്‌പ എന്ന റജീന കോഴിക്കോട് പൊലീസിന്‍റെ പിടിയിലായി.

NOTORIOUS DRUG PEDDLER KOZHIKODE  KOZHIKODE DRUG PEDDLER  ലഹരിമരുന്ന് വിൽപ്പനക്കാരി പിടിയിൽ  തച്ചംപൊയില്‍ പുഷ്‌പ എന്ന റജീന
Drug Peddler Pushpa alias Rejina (Right) (ETV Bharat)

കോഴിക്കോട് : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മയക്കുമരുന്ന് വില്‍പനക്കാരി പിടിയിലായി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശിനി ഇരട്ടക്കുളങ്ങര പുഷ്‌പ എന്ന റജീനയാണ് കോഴിക്കോട് റൂറല്‍ എസ്‌പി നിധിന്‍ രാജിൻ്റെ കീഴിലുള്ള പൊലീസ് സംഘത്തിന്‍റെ പിടിയിലായത്. ലഹരി വില്‍പന, പൊലീസിനെ ആക്രമിക്കല്‍ തുടങ്ങി നിരവധി കേസുകള്‍ ഇവരുടെ പേരിലുണ്ട്.

റജീനയുടെ പക്കല്‍ നന്നും മാരക ലഹരി മരുന്നയായ എംഡിഎംഎയും 250 ഗ്രാം കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്. ആനോറമ്മലിലെ ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്നാണ് റജീനയെ അറസ്റ്റ് ചെയ്‌തത്. മൂന്ന് മാസത്തോളമായി ഈ വാടക വീട്ടില്‍ ഭര്‍ത്താവും കൂട്ടാളികളുമൊത്ത് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

ബെംഗളൂരുവില്‍ നിന്നും ഒഡിഷയില്‍ നിന്നും കൂട്ടാളികള്‍ എത്തിച്ചു നല്‍കുന്ന ലഹരി വസ്‌തുക്കള്‍ ഇവരാണ് പാക്ക് ചെയ്‌ത് ആവശ്യക്കാർക്ക് നൽകുന്നത്. മുറിയില്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

പിടികൂടിയ മയക്കുമരുന്നിന് രണ്ട് ലക്ഷത്തോളം രൂപ വിലവരും. 2023 മെയ് മാസം റജീന ഉള്‍പ്പെടെയുള്ള നാലംഗ സംഘത്തെ ബാലുശ്ശേരി എസ്റ്റേറ്റ് മുക്കിലെ വാടക വീട്ടില്‍ നിന്നും 9.100 കിലോ ഗ്രാം കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read : വീട്ടുവളപ്പിലെ ലഹരി ഉപയോഗം എതിര്‍ത്തു; 29കാരനെ ക്രൂരമായി കൊലപ്പെടുത്തി മൂന്നംഗ സംഘം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.