ETV Bharat / state

കണ്ണൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍ - MOTHER AND daughter FOUND DEAD - MOTHER AND DAUGHTER FOUND DEAD

വിഷം ഉള്ളില്‍ച്ചെന്നാണ് രണ്ടുപേരുടെയും മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം

MOTHER AND DUAGHTER FOUND DEAD  FOUND DEAD INSIDE HOUSE  അമ്മയും മകളും മരിച്ചനിലയില്‍  വീടിനുള്ളില്‍ മരിച്ച നിലയിൽ
Mother and Duaghter Found Dead at Home in Kannur
author img

By ETV Bharat Kerala Team

Published : Apr 29, 2024, 3:33 PM IST

കണ്ണൂര്‍ : കൊറ്റാളിയില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനന്ദ വി ഷേണായി (78), മകള്‍ ദീപ(44) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്‌ച രാവിലെയാണ് രണ്ടുപേരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. വിഷം ഉള്ളില്‍ച്ചെന്നാണ് രണ്ടുപേരുടെയും മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വീടിന്‍റെ മുന്‍വാതില്‍ അടച്ചിരുന്നില്ല. വോട്ടെടുപ്പ് ദിവസം വൈകിട്ട് മൂന്നുമണിവരെ ഇരുവരെയും വീടിന് പുറത്ത് കണ്ടതായി പറയുന്നുണ്ട്. ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഭര്‍ത്താവ് വിശ്വനാഥ് ഷേണായിയുടെ മരണശേഷം കഴിഞ്ഞ പത്തുവര്‍ഷമായി സുനന്ദയും മകളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സുനന്ദയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.

Also Read:പെരിന്തൽമണ്ണയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.