കോട്ടയം : രാജ്യത്ത് നടക്കുന്ന അക്രമ സംഭവങ്ങൾ വേദനജനകമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സമീപനം ഉണ്ടാകണമെന്നും ബിഷപ് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉള്ളതും ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നവരെയും തെരഞ്ഞെടുപ്പില്‍ വിജയപ്പിക്കണമെന്നാണ് അഭിപ്രായം. എന്നാൽ ആർക്ക് വോട്ട് ചെയ്യണമെന്നത് തീരുമാനിക്കാനുള്ള ബുദ്ധി ഓരോരുത്തർക്കുമുണ്ടെന്നും ബിഷപ് വ്യക്തമാക്കി. മനുഷ്യരെക്കാൾ വന്യ മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നത് സ്വബോധമില്ലായ്‌മ ആണെന്നും ബിഷപ്പ് പറഞ്ഞു. ഇക്കാര്യത്തിൽ കാലോചികമായ നിയമ പരിഷ്‌കാരം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'രാജ്യത്തെ അക്രമ സംഭവങ്ങൾ വേദനാജനകം'; ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മാർ റാഫേൽ തട്ടിൽ - Mar Raphael Thattil
ആർക്ക് വോട്ട് ചെയ്യണമെന്നത് തീരുമാനിക്കാനുള്ള ബുദ്ധി ഓരോരുത്തർക്കുമുണ്ട്. ജനാധിപത്യ മൂല്യങ്ങൾ ഉള്ളവരെയും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നവരെയും തെരഞ്ഞെടുപ്പില്‍ വിജയപ്പിക്കണമെന്നും മാർ റാഫേൽ തട്ടിൽ.
Published : Mar 23, 2024, 6:23 PM IST