തൃശൂര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍റെ തൃശൂരിലെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ. ജില്ലാകമ്മിറ്റിക്ക് വീഴ്‌ച പറ്റിയിട്ടുണ്ട്. പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ജില്ല കമ്മിറ്റി ഏറ്റെടുക്കുന്നു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
തോൽവി ഒരിക്കലും പ്രതീക്ഷിച്ചതല്ല. കെ മുരളീധരൻ നേതൃസ്ഥാനത്ത് തുടരണം എന്നാണ് ഞങ്ങളുടെ ആവശ്യം. തൃശൂരിൽ ബിജെപി ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചത് സിപിഎം - ബിജെപി ഡീലിന്‍റെ ഭാഗമാണ്. ആ ഡീല്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ആലപ്പുഴയിലെ ഇടത്-വലത് വോട്ട് ചോർച്ച; ചർച്ചയ്ക്ക് വഴിയൊരുക്കി ശോഭ സുരേന്ദ്രന്‍ നേടിയ വോട്ട്