ETV Bharat / state

കൊലയ്‌ക്ക് ഉപയോഗിച്ചത് ഗള്‍ഫില്‍ നിന്നെത്തിച്ച കത്തി, കീഴടങ്ങിയത് കിലോമീറ്ററുകള്‍ നടന്ന്; സത്യനാഥൻ കൊലക്കേസില്‍ പ്രതിയുടെ മൊഴി - കൊയിലാണ്ടി കൊലപാതകം

കൊയിലാണ്ടിയില്‍ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകം. കൃത്യത്തിന് ഉപയോഗിച്ചത് ഗള്‍ഫില്‍ നിന്നുമെത്തിച്ച കത്തി. നടന്നാണ് പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്.

PV Sathyanadhan Murder  Koyilandy Cpm Leader Murder  sathyanathan murder remand report  കൊയിലാണ്ടി കൊലപാതകം  സത്യനാഥൻ കൊലപാതകം
sathyanathan murder remand report
author img

By ETV Bharat Kerala Team

Published : Feb 24, 2024, 9:35 AM IST

കോഴിക്കോട് : കൊയിലാണ്ടിയില്‍ സിപിഎം പ്രവര്‍ത്തകൻ സത്യനാഥനെ കൊലപ്പെടുത്തണം എന്ന ഉദ്ധേശത്തോടെയാണ് ആക്രമിച്ചതെന്ന് പ്രതി അഭിലാഷ് (PV Sathyanadhan Murder). കൃത്യത്തിനായി ഉപയോഗിച്ചത് ഗള്‍ഫില്‍ നിന്ന് എത്തിച്ച കത്തിയാണെന്നും കൊലപാതക ശേഷം കിലോമീറ്ററുകള്‍ നടന്നാണ് പ്രതി കീഴടങ്ങിയതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതക ശേഷം കത്തി അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു.

സ്റ്റീൽ ടെക് റോഡ് വഴി കൊയിലാണ്ടിയിലേക്ക് വേഗത്തിൽ എത്താവുന്ന മാർഗത്തിലൂടെ നടന്നു. റെയിൽ സ്റ്റേഷൻ കടന്ന് രാത്രി പതിനൊന്ന് മണിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി. വരുന്ന വഴിയിൽ നാല് പേർ തന്നെ കണ്ടതായി അഭിലാഷ് പൊലീസിനോട് പറഞ്ഞു.

രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സത്യനാഥനുമായി വ്യക്തി വൈരാഗ്യമുണ്ടായിരുന്നു. തന്നെ ഒതുക്കിയതും പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് പ്രതി വിശ്വസിച്ചു. നേതാക്കൾക്ക് സംരക്ഷകനായി നിന്ന തനിക്ക് മറ്റ് പാർട്ടിക്കാരിൽ നിന്ന് മർദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തി.

അവഗണന സഹിക്കാൻ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയത്. ക്ഷേത്രത്തിൽ സത്യനാഥൻ ഇരിക്കുന്നത് കണ്ടു. മദ്യപിച്ച് കത്തിയെടുത്ത് വന്നു, പിന്നിലൂടെ വന്ന് വായ പൊത്തിപ്പിച്ച് കഴുത്തിന്‍റെ ഇരു വശത്തും കത്തി കുത്തിയിറക്കുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

കൊവിഡിന് ശേഷം ഒന്നര വര്‍ഷത്തോളം അഭിലാഷ് ഗൾഫിലായിരുന്നു. അവിടുന്ന് വരുമ്പോൾ വാങ്ങിച്ച കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും അഭിലാഷ് വ്യക്തമാക്കിയിട്ടുണ്ട്. എന്തിനാണ് കൊലപാതകം നടത്താൻ ക്ഷേത്രം തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന്, പെട്ടെന്ന് അങ്ങനെ തോന്നി, ചെയ്‌തു എന്നായിരുന്നു പ്രതിയുടെ മറുപടി.

തന്‍റെ വീടിന്‍റെ മുന്നിലൂടെ നിരന്തരം പോകുന്ന സത്യനാഥനെ നേരത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും മൊഴിയിലുണ്ട്. കൊയിലാണ്ടി കോടതി റിമാന്‍ഡ് ചെയ്‌ത പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.