ETV Bharat / state

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വീണ്ടും പൊട്ടിത്തെറി - Kerala Congress Secretary resigns - KERALA CONGRESS SECRETARY RESIGNS

ജോസഫ് ഗ്രൂപ്പില്‍ പൊട്ടിത്തെറി, അവസരം മുതലാക്കാന്‍ ഉറച്ച് മറ്റുള്ളവര്‍.

KERALA CONGRESS SECRETARY RESIGNS  കേരള കോൺഗ്രസ് ജോസഫ്  പ്രസാദ് ഉരുളികുന്നം  മോൻസ് ജോസഫ്
Kerala Congress josseph group state Secretary prasad urulikunnam resigns
author img

By ETV Bharat Kerala Team

Published : Apr 9, 2024, 9:07 PM IST

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വീണ്ടും പൊട്ടിത്തെറി

കോട്ടയം:കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ വീണ്ടും പൊട്ടിത്തെറി. സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജിവച്ചു. മോൻസ് ജോസഫിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ആണ് രാജി.

കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് ജില്ലാ പ്രസിഡനും UDF കോട്ടയം ജില്ലാ ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ രാജി വച്ചിരുന്നു. അതേസമയം വരുന്നവർക്ക് തങ്ങൾ അർഹമായ പരിഗണന നൽകുമെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു.

Also Read: സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകനെന്ന് മന്ത്രി റോഷി അഗസ്‌റ്റിൻ

സജി മഞ്ഞക്കടമ്പില്‍ വന്നാൽ തിരിച്ചെടുക്കുമെന്ന് പി ജെ ജോസഫും പറഞ്ഞു. പാർട്ടിയിൽ നിന്ന് കൊഴിഞ്ഞു പോക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വികാരത്തിന് അടിമപ്പെട്ട് രാജിവച്ചുവെന്നല്ലാതെ അടിസ്ഥാനപരമായി ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണി എക്കാലത്തും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു എന്നും പി ജെ ജോസഫ് പറഞ്ഞു. കെ എം മാണിയുടെ ഓർമദിവസം പാലായിൽ അദ്ദേഹത്തിൻ്റെ കല്ലറയിലെത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.