ETV Bharat / state

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്‌; എസി മൊയ്‌തീന് തിരിച്ചടി, പരാതി തള്ളി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി - കരുവന്നൂർ ബാങ്ക് തട്ടിപ്പ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മൊയ്‌തീന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു

AC Moideen hit back  Karuvannur bank scam  കരുവന്നൂർ ബാങ്ക് തട്ടിപ്പ്  എസി മൊയ്‌തീൻ
AC Moideen
author img

By ETV Bharat Kerala Team

Published : Feb 5, 2024, 9:41 PM IST

എറണാകുളം: സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടി ചോദ്യം ചെയ്‌ത്‌ എസി മൊയ്‌തീൻ നൽകിയ പരാതി തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇഡി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി(Adjudicating Authority). തൻ്റെ അക്കൗണ്ടിലും ഭാര്യയുടെയും മകളുടെയും അക്കൗണ്ടിലുള്ള പണത്തിന് വ്യക്തമായ വരുമാന സ്രോതസ് ഉണ്ടെന്നായിരുന്നു എസി മൊയ്‌തീൻ്റെ വാദം ( AC Moideen hit back in Karuvannur bank scam).

തൻ്റെ അക്കൗണ്ടിലുള്ള പണത്തിന് വ്യക്തമായ വരുമാന സ്രോതസ് വ്യക്തമാക്കിയതാണ്. നഴ്‌സിങ്‌ സുപ്രണ്ടായി വിരമിച്ച ഭാര്യയ്ക്ക് വിരമിക്കൽ വേളയിൽ ലഭിച്ച പണമാണ് ഭാര്യയുടെ അക്കൗണ്ടിലുള്ളത്.ഇതിൽ ഒരു വിഹിതമാണ് മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും എസി മൊയ്‌തീൻ വ്യക്തമാക്കിയിരുന്നു.

തനിക്കെതിരെയാണ് ഇഡി അന്വേഷണം നടത്തിയത്. ഇതിനിടെ വരുമാന സ്രോതസുള്ള ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചത് നിയമ വിരുദ്ധമാണെന്നും എസി മൊയ്‌തീൻ വാദിച്ചിരുന്നു. എന്നാൽ ഡൽഹി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി ഇത് തളളുകയായിരുന്നു. ഇതോടൊപ്പം സ്വത്ത് കണ്ടെത്തിയ ഇഡി നടപടി ശരിവെക്കുകയും ചെയ്‌തു.

എസി മൊയ്‌തീന്‍റെയും ഭാര്യയുടെയും പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലുള്ള 40 ലക്ഷം രൂപയാണ് ഇഡി നേരത്തെ കണ്ടുകെട്ടിയത്. എന്നാൽ ഭൂസ്വത്തുക്കൾ ഇപ്പോൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെട്ടിരുന്നില്ല. ഇഡി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി തീരുമാനത്തിനെതിരെ എസി മൊയ്‌തീന് ട്രിബൂണലിൽ അപ്പീൽ നൽകാൻ കഴിയും.

കരുവന്നൂരിലെ ബിനാമി ലോൺ അനുവദിച്ചതിന് പിന്നിൽ എസി മൊയ്‌തീന് പങ്കുണ്ട്. ഇതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. കരുവന്നൂർ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ അവസരത്തിൽ സ്വത്ത് കണ്ട് കെട്ടിയ നടപടി റദ്ദാക്കണമെന്ന എസി മൊയ്‌തീൻ്റെ ആവശ്യം തള്ളണമെന്നും ഇഡി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസം ഇഡി എസി മൊയ്‌തീന്‍റെ വീട്ടിൽ രണ്ട് ദിവസം നീണ്ട റെയ്‌ഡിന് പിന്നാലെയായിരുന്നു ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും പണം കണ്ട് കെട്ടുകയും ചെയ്‌തത്‌.

ALSO READ:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ജീവനക്കാര്‍ അറിയാതെ നടക്കില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

വിമർശിച്ച് മന്ത്രി: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് ജീവനക്കാര്‍ അറിയാതെ നടക്കില്ലെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍റെ വിമർശനം. ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കവെയായിരുന്നു കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് മന്ത്രി ചൂണ്ടിക്കാട്ടിയത്.

ഏറെ കത്തിനിന്ന കരുവന്നൂര്‍ ബാങ്കില്‍ അനഭിലഷണീയമായ പ്രവണതയുണ്ടായെന്നും 2011 ല്‍ ആരംഭിച്ച ഗുരുതരമായ തെറ്റ് ഇപ്പോഴാണ് പിടികൂടാനായതെന്നും ജീവനക്കാര്‍ ഉത്തരവാദിത്വം കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് കണ്‍കറന്‍റ് ഓഡിറ്റ് നടക്കുന്ന സ്ഥലത്ത് ക്രമക്കേട് നടന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.