തൃശൂർ : ചിറമനേങ്ങാട് ഒന്നര വയസുകാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പന്നിത്തടം ചിറമനേങ്ങാട് സുരേഷ് ബാബു ജിഷ ദമ്പതികളുടെ മകൾ അമേയയാണ് മരിച്ചത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ രാത്രി 11 മണിയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.
മൂന്നടിയോളം ഉയരമുള്ള ചുറ്റുമതിലുള്ള കിണറാണ്. കിണറിന്‍റെ ഒരുഭാഗത്ത് കല്ലുകൾ കൂട്ടിയിട്ടതിനാൽ കുഞ്ഞ് ഇതിലൂടെ കിണറ്റിലേക്ക് എത്തിനോക്കാൻ ശ്രമിച്ചപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.