ETV Bharat / state

സെക്രട്ടേറിയറ്റും അനക്‌സും ബന്ധിപ്പിക്കാന്‍ ഫ്‌ളൈ ഓവര്‍, രാജ്ഭവന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു കോടി ; ബജറ്റില്‍ ഇങ്ങനെയും എസ്റ്റിമേറ്റുകള്‍

author img

By ETV Bharat Kerala Team

Published : Feb 7, 2024, 7:01 PM IST

Updated : Feb 7, 2024, 7:10 PM IST

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടരക്കോടി രൂപ ബജറ്റ് എസ്റ്റിമേറ്റില്‍ വകയിരുത്തി, ബജറ്റിലെ പൊതുമരാമത്തിന്‍റെ വിശദമായ എസ്റ്റിമേറ്റ് വിവരങ്ങളിലാണ് പരാമര്‍ശം.

Fly over at secretariat in Budget  Allocated In Budget Estimates  ബജറ്റ് എസ്റ്റിമേറ്റില്‍ വകയിരുത്തി  ഫ്‌ളൈ ഓവര്‍ നിര്‍മ്മാണ പ്രവര്‍ത്തനം
Fly over at secretariat in Budget

തിരുവനന്തപുരം: സെക്രട്ടറിയേറ്റും അനക്‌സുമായി ബന്ധിപ്പിക്കാന്‍ ഫ്‌ളൈഓവറും സെക്രട്ടറിയേറ്റ് വളപ്പില്‍ പുതിയ കെട്ടിടവും ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ടര കോടി രൂപ ബജറ്റ് എസ്റ്റിമേറ്റില്‍ വകയിരുത്തി. രാജ്ഭവനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 1 കോടി രൂപയും നീക്കിവെച്ചു.

Fly over at secretariat in Budget  Allocated In Budget Estimates  ബജറ്റ് എസ്റ്റിമേറ്റില്‍ വകയിരുത്തി  ഫ്‌ളൈ ഓവര്‍ നിര്‍മ്മാണ പ്രവര്‍ത്തനം
രാജ്ഭവന്‍റെ അറ്റകുറ്റപണികള്‍ക്കായി 1 കോടി

സെക്രട്ടറിയേറ്റില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് സജ്ജീകരണമുള്‍പ്പെടെയുള്ള 11 ഇന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രണ്ടര കോടി രൂപ വകയിരുത്തിയത്. ഇരുപത് കോടി 6 ലക്ഷം രൂപയോളം എസ്റ്റിമേറ്റ് രേഖപ്പെടുത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് രണ്ടര കോടി രൂപ നീക്കിവെച്ചത്.

സെക്രട്ടറിയേറ്റും അനക്‌സുമായി ബന്ധിപ്പിക്കാന്‍ ഫ്‌ളൈ ഓവര്‍

അനക്‌സ് കെട്ടിടത്തെ മെയിന്‍ ബ്ലോക്കുമായി ബന്ധപ്പെടുത്താനുള്ള ഫ്‌ളൈ ഓവര്‍ പാസേജ് നിര്‍മ്മാണത്തിന് 23,90,000 രൂപയും സെക്രട്ടറിയേറ്റ് വളപ്പില്‍ പുതിയ ബ്ലോക്ക് നിര്‍മ്മാണത്തിന് 11,95,000 രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. രാജ്ഭവനില്‍ ഗവര്‍ണറുടെ അപ്പാര്‍ട്ട്‌മെന്‍റിന്‍റെ ഷീറ്റ് വര്‍ക്ക്, റൂഫ് ടൈല്‍, പെയിന്‍റിംഗ് എന്നിങ്ങനെ അറ്റകുറ്റപണി, തകര്‍ന്ന ചുറ്റുമതില്‍ നിര്‍മ്മാണം, രാജ്ഭവനിലെ റോഡ് നിര്‍മ്മാണം എന്നിവക്കായാണ് 1 കോടി രൂപ വകയിരുത്തിയത്.

രാജ്ഭവനിലെ ഗസ്റ്റ് ബ്ലോക്കിലെ അറ്റകുറ്റപണികളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പണം വകയിരുത്തിയിട്ടില്ല. ബജറ്റിലെ പൊതുമരാമത്തിന്‍റെ വിശദമായ എസ്റ്റിമേറ്റ് വിവരങ്ങളിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശമുള്ളത്.

Last Updated : Feb 7, 2024, 7:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.