തൃശൂര്‍ : അതിമാരക മയക്കുമരുന്നായ യെല്ലോ മെത്താംഫെറ്റമിനുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്‍റെ പിടിയിലായി. വല്ലച്ചിറ സ്വദേശി അക്ഷയ് (23), പരിയാരം സ്വദേശി അതുൽ കൃഷ്‌ണ (21) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് വല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഇവരിൽ നിന്നും 5 ഗ്രാം യെല്ലോ മെത്താംഫെറ്റമിൻ എക്സൈസ് കണ്ടെടുത്തു. അര ഗ്രാമിന് 2,000 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നതെന്നു എക്സൈസ് അറിയിച്ചു.
ALSO READ: എംഡിഎംഎയുമായി തിരൂർ സ്വദേശി പിടിയിൽ; പിടിയിലായത് ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ വെച്ച്