കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുക, ബോർഡ് എഴുതണ്ട, വോട്ടർമാരെ കാണാൻ പോവണ്ട, പണച്ചിലവില്ല. ഇനി സ്വന്തം വോട്ട് തനിക്ക് ചെയ്യാൻ പറ്റുമോ..? ഇല്ല, ബന്ധുക്കളോട് വോട്ട് ചോദിക്കാൻ പറ്റുമോ.. ? ഇല്ല. അപരൻമാരായി മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനർത്ഥികളുടെ അവസ്ഥയാണിത്.
വടകരയിൽ മത്സരിക്കുന്ന അപര സ്ഥാനാർത്ഥി കെകെ ശൈലജ ആദ്യമായിട്ടാണ് ഒരു തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. കോൺഗ്രസ് പാരമ്പര്യമുള്ള ശൈലജ സഹോദരങ്ങൾ ആവശ്യപ്പെട്ടിട്ടാണ് രംഗത്തിറങ്ങിയത്. കെട്ടിവെക്കാനുള്ള പണവും കോൺഗ്രസുകാർ തന്നെ കണ്ടെത്തി.
സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറണം എന്ന് ഒരു ബന്ധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ 'ഏതായാലും നനഞ്ഞു ഇനി കുളിച്ചിട്ട് കയറാമെന്ന് തീരുമാനിച്ചു, ശൈലജ പറഞ്ഞു. 'വേഷം കെട്ടിയതിന്' പ്രത്യേകിച്ച് പ്രതിഫലമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല, സമയമുണ്ടല്ലോ കാണാം.. എന്നായിരുന്നു മറുപടി.
പേര് ഒന്നായതു കൊണ്ട് മാത്രം സ്ഥാനാർത്ഥി ആയ, വീട്ടമ്മയായ ശൈലജക്ക് പക്ഷേ ഒരു രാഷ്ട്രീയ പാർട്ടിയോടും വ്യക്തി വിരോധമില്ല എന്ന് അവർ തന്നെ തുറന്ന് പറയുന്നു. ശൈലജ കെ, ശൈലജി പി എന്നിവരാണ് മറ്റ് അപരമാർ. ഷാഫിയും ഷാഫി ടി യുമാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്‍റെ അപരൻമാർ.
ALSO READ: സംസ്ഥാനത്താകെ 194 സ്ഥാനാര്‍ത്ഥികള്‍; ഏറ്റവും കൂടുതല്‍ കോട്ടയത്ത്