ETV Bharat / state

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ല; നിലപാടാവര്‍ത്തിച്ച് മുഖ്യമന്ത്രി - Citizenship Amendment Act

കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തെ എതിർക്കാന്‍ കേരളം ഒന്നിച്ച് നിൽക്കുമെന്നും മുഖ്യമന്ത്രി

Pinarayi Vijayan  Kerala CAA  Kerala CM on CAA  Central Govt Implemented CAA
CM Pinarayi Vijayan Repeats CAA Will Not Be Implimented
author img

By ETV Bharat Kerala Team

Published : Mar 11, 2024, 7:54 PM IST

Updated : Mar 11, 2024, 9:21 PM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗ്ഗീയ വിഭജന നിയമത്തെ എതിർക്കുന്ന കാര്യത്തിൽ കേരളമാകെ ഒന്നിച്ച് നിൽക്കുമെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു. രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണ് തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌ത കേന്ദ്ര സർക്കാർ നടപടിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി (Pinarayi Vijayan against CAA).

ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ്. ഇത് ജനങ്ങളെ വിഭജിക്കാനും, വർഗീയ വികാരം കുത്തിയിളക്കാനും, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണെന്നും, തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനെ സംഘപരിവാറിന്‍റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലീം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്‌ലാം മതവിശ്വാസികൾക്ക് മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്നും, മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണെന്നും, ഇത് മാനവികതയോടും രാജ്യത്തിന്‍റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറങ്ങി

കേരളത്തിന്‍റേതാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ. കേരളത്തിലേത് സംസ്‌ഥാനത്ത്‌ എൻപിആർ നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച സർക്കാരാണ്. സിഎഎയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെതിരെ സ്യൂട്ട് ഫയൽ ചെയ്യുകയും, മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ ദേശീയപാതയിൽ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്‌തു. ജനകീയ പ്രതിഷേധങ്ങളും വിമർശനങ്ങളും കണക്കിലെക്കാതെ വർഗീയ അജണ്ട നടപ്പാക്കും എന്ന വാശിയാണ് സംഘപരിവാർ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പ്രസ്‌താവനയിൽ വ്യക്തമാക്കി.

Last Updated : Mar 11, 2024, 9:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.