തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ വാട്‌സ്‌ആപ്പിൻ്റെ അഭിഭാഷകൻ മറുപടി പറയുന്നതിന് മുൻപ് ഹർജി നടപടികൾ സ്റ്റേ ചെയ്‌ത് ഹൈക്കോടതി. നിയമ വിരുദ്ധമായ നിലപാടാണ് വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ വാട്‌സ്‌ആപ്പ് സ്വീകരിച്ചത്. വിവരങ്ങൾ കൈമാറാം എന്ന് ആദ്യം ഇമെയിൽ വഴി അറിയിക്കുകയും പിന്നീട് കൈമാറാൻ അധികാരം ഇല്ലെന്ന് കോടതിയിൽ സ്വീകരിച്ച നിലപാടുകൾ കോടതി അലക്ഷ്യമാണ്. ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കേസിൽ വാട്‌സ്‌ആപ്പ് അഭിഭാഷകൻ മറുപടി പറയുന്നതിന് മുൻപ് തന്നെ ഹർജി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. തിരുവനന്തപുരം അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിന്‍റെ വിവരങ്ങല്‍ സൈബര്‍ പൊലീസിന് നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം.
വാട്‌സ്ആപിന്‍റെ ഇന്ത്യൻ പ്രതിനിധി കൃഷ്‌ണമോഹന്‍ ചൗധരി നേരിട്ട് ഹാജരാകാൻ ഉത്തരവ് നൽകിയിട്ടും ഇയാളുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാകുകയും വിവരങ്ങൾ കൈമാറാൻ അധികാരം വാട്‌സ്‌ആപ്പ് ഇന്ത്യയക്ക് ഇല്ലെന്നും വാദിച്ചിരുന്നു. നിയമപരമായി രേഖകൾ കൈമാറിയെ തീരു എന്നും അല്ലാതെ ഇന്ത്യയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും ഇല്ലെങ്കിൽ കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും അസി.പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ കുമാർ വി.പി മറുവാദം ഉന്നയിച്ചു. ഇതിൽ തുടർ വാദം പരിഗണിക്കാൻ ബുധനാഴ്‌ച വാദം നടക്കുമ്പോഴാണ് നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തത്.
കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിന്‍റെ വിവരങ്ങല്‍ സൈബര്‍ പൊലീസിന് നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജ്ജിന്‍റേതാണ് ഉത്തരവ്.
വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ വാട്ട്‌സ്ആപിലൂടെ ആരാണ് ആദ്യം പ്രചരിപ്പിച്ചത് എന്ന വിവരമാണ് സൈബര്‍ പൊലീസ് വാട്ട്‌സ്ആപിനോട് ആരാഞ്ഞത്.
നേരത്തേ ഫെയ്‌സ് ബുക്കിനെതിരെയും ഇത്തരം നിര്‍ദ്ദേശം കോടതി നല്‍കിയെങ്കിലും ഫെയ്‌സ് ബുക്ക് പ്രതിനിധികള്‍ ആരും കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാൽ ബുധനാഴ്‌ച ഇവർ കോടതിയിൽ ഹാജരായി രേഖകൾ പൊലീസിന് നൽകിയിട്ടുണ്ടെന്ന് അറിയിച്ചു.