ETV Bharat / state

ആറ്റിങ്ങലിലെ ബിജെപി മുന്നേറ്റത്തില്‍ പകച്ച് യുഡിഎഫും എല്‍ഡിഎഫും; അടൂര്‍ പ്രകാശും വി ജോയിയും 3-ാം സ്ഥാനത്തേക്ക് - BJP Votes In Attingal - BJP VOTES IN ATTINGAL

ആറ്റിങ്ങലില്‍ 2 നിയമസഭ മണ്ഡലങ്ങളില്‍ ബിജെപിക്കുണ്ടായ അപ്രതീക്ഷിത മുന്നേറ്റത്തില്‍ പകച്ച് യുഡിഎഫും എല്‍ഡിഎഫും. വര്‍ക്കലയിലും ആറ്റിങ്ങലിലും അടൂര്‍ പ്രകാശും കാട്ടാക്കടയില്‍ വി. ജോയിയും മൂന്നാമതായി. യുഡിഎഫില്‍ നിന്നുള്ള വോട്ട് ചോര്‍ച്ച അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്നും സൂചന.

BJP SWEEP VOTES IN ATTINGAL  ATTINGAL ASSEMBLY ELECTIONS  ആറ്റിങ്ങലിലെ ബിജെപി മുന്നേറ്റം  അടൂര്‍ പ്രകാശ്‌ വിജയം
BJP VOTES IN ATTINGAL (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 7, 2024, 8:19 PM IST

തിരുവനന്തപുരം: സംഘടന രംഗത്തെ കോണ്‍ഗ്രസ്, സിപിഎം പരാജയങ്ങളും ഗ്രാമീണ മേഖലകളിലേക്ക് കൂടി ബിജെപിക്ക് സ്വാധീനം പടര്‍ന്ന് കയറുന്നതിന്‍റെ സൂചനകളുമാണ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡല ഫലത്തിന്‍റെ സൂക്ഷ്‌മ പരിശോധനയില്‍ വ്യക്തമാകുന്നത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണ് സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ കടന്നുകൂടിയത്. ചുരുക്കത്തില്‍ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുമായുള്ള പോരാട്ടത്തില്‍ ഒട്ടകം സൂചിക്കുഴ കടക്കുന്ന പോലെയാണ് അടൂര്‍ പ്രകാശ് കടന്നു കൂടിയതെന്നത് തന്നെ സര്‍ക്കാരിനെതിരായ ശക്തമായ വിധിയെഴുത്തിനിടയിലും കോണ്‍ഗ്രസിന്‍റെ സംഘടന പരാജയം വിളിച്ചറിയിക്കുന്നതാണ്.

അതേ സമയം ദുര്‍ബലമായ സംഘടന സംവിധാനത്തെ ചിട്ടയായ മുന്നൊരുക്കത്തിലൂടെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിപ്പിക്കാന്‍ ബിജെപിക്കായതാണ് മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 3,11,779 വോട്ടുകളായി ഉയര്‍ത്താന്‍ ബിജെപിക്കായതെന്നതില്‍ തര്‍ക്കമില്ല. ആറ്റിങ്ങല്‍ നിയമസഭ മണ്ഡലത്തില്‍ അടൂര്‍ പ്രകാശ് മൂന്നാം സ്ഥാനത്താണ്. ഇവിടെ 52,448 വോട്ടുകള്‍ നേടി കേന്ദ്രമന്ത്രി വി മുരളീധരനാണ് ഒന്നാമത്. അടൂര്‍ പ്രകാശിന് മൂന്നാം സ്ഥാനം മാത്രമല്ല വി മുരളീധരനേക്കാള്‍ 10,442 വോട്ടിന് പിന്നിലാണ്.

കാട്ടാക്കട നിയമസഭ മണ്ഡലത്തിലും 47,834 വോട്ട് നേടി വി മുരളീധരന്‍ മുന്നിലെത്തി. ഇവിടെ 43,055 വോട്ട് നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ് മൂന്നാമതും 41,716 വോട്ട് നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയ് മൂന്നാമതുമാണ്. ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളിലാണ് അടൂര്‍ പ്രകാശ് ഒന്നാമതെത്തിയത്. വി ജോയി നിയമസഭംഗമായ വര്‍ക്കലയില്‍ മാത്രമേ അദ്ദേഹത്തിന് ഒന്നാം സ്ഥാനത്തെത്താനായുള്ളൂ.

2024ലെ വോട്ടിങ് നില:

സ്ഥാനാര്‍ഥിവോട്ട്
അടൂര്‍ പ്രകാശ്‌3,28,051
വി.ജോയ്‌3,27,340
വി.മുരളീധരന്‍3,11,779

2019 ല്‍ ലഭിച്ചതിനേക്കാള്‍ 52,944 വോട്ടുകള്‍ യുഡിഎഫിനും 15,408 വോട്ടുകള്‍ എല്‍ഡിഎഫിനും ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ ഇക്കുറി കുറഞ്ഞു. അതേസമയം 2019 ല്‍ ശോഭ സുരേന്ദ്രന്‍ നേടിയതിനേക്കാള്‍ 63,698 വോട്ടുകള്‍ ഇത്തവണ വി മുരളീധരന്‍ ബിജെപിക്കായി അധികം നേടി. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും ചോര്‍ന്ന വോട്ടുകള്‍ കൃത്യമായി ബിജെപി പെട്ടിയില്‍ വീണുവെന്ന് ചുരുക്കം. യുഡിഎഫില്‍ നിന്ന് വ്യാപകമായി ബിജെപിയിലേക്കുള്ള വോട്ടു ചോര്‍ച്ച അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലെ 7 നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിന് നല്‍കുന്നത് അപായ സൂചനയാണ്.

2019ലെ വോട്ടിങ് നില:

സ്ഥാനാര്‍ഥിവോട്ട്
അടൂര്‍ പ്രകാശ്‌ (യുഡിഎഫ്)3,80,995
ഡോ.എ സമ്പത്ത് (എല്‍ഡിഎഫ്)3,42,748
ശോഭ സുരേന്ദ്രന്‍ (എന്‍ഡിഎ)2,48,081

Also Read: കുഞ്ഞാലിക്കുട്ടിയ്ക്ക് വിയോജിപ്പ്, അമര്‍ഷവുമായി യൂത്ത് ലീഗും; മുസ്ലിം ലീഗിന്‍റെ രാജ്യസഭ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാൻ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.