ETV Bharat / state

മുതിർന്ന മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

author img

By ETV Bharat Kerala Team

Published : Mar 7, 2024, 8:06 PM IST

മാധ്യമ പ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായിരുന്ന ഭാസുരേന്ദ്ര ബാബു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.

ഭാസുരേന്ദ്ര ബാബു  Bhasurendra Babu
Bhasurendra Babu Passed Away

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇടത് സഹയാത്രികനുമായിരുന്ന ഭാസുരേന്ദ്ര ബാബു (75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അടിയന്തിരാവസ്ഥ കാലത്ത് പൊലീസ് രാജിനിടെ നിരവധി പീഡനങ്ങൾ നേരിട്ടിട്ടുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ ഇടതുപക്ഷ നിരീക്ഷകനെന്ന നിലയിൽ സ്ഥിരം സാന്നിധ്യമായിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു: ഭാസുരേന്ദ്ര ബാബുവിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പുരോഗമന പക്ഷത്ത് നിന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമ വിമര്‍ശകനുമായിരുന്നു ഭാസുരേന്ദ്ര ബാബു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമ സമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമര്‍ശനാത്മകവുമായ ഇടപെടല്‍ നടത്തിയ അദ്ദേഹം, ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചു നിന്ന വ്യക്തിയായിരുന്നെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.