ETV Bharat / state

അഞ്ചൽ രാമഭദ്രൻ വധക്കേസ്: സിപിഎം പ്രവര്‍ത്തകർക്ക് ജീവപര്യന്തം കഠിനതടവും പിഴയും - ANCHAL RAMABHADRAN MURDER CASE

കോണ്‍ഗ്രസ് നേതാവ് രാമഭദ്രൻ കൊലക്കേസിൽ പ്രതികളായ സിപിഎം പ്രവര്‍ത്തകർക്ക് ശിക്ഷ വിധിച്ചു. ശിക്ഷ വിധിച്ചത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

RAMABHADRAN MURDER CASE JUDGEMENT  അഞ്ചൽ രാമഭദ്രൻ വധക്കേസ്  RAMABHADRAN MURDER CASE UPDATES  രാമഭദ്രൻ കൊലക്കേസ് ശിക്ഷ
Thiruvananthapuram CBI special court (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 8:24 PM IST

തിരുവനന്തപുരം: അഞ്ചലില്‍ കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകർക്ക് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. ഏരൂർ സ്വദേശി രാമഭദ്രനെയാണ് (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഏഴ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും അഞ്ച് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും 56 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

മറ്റ് പ്രതികൾക്ക് മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ എസ് രാജീവിൻ്റേതാണ് ഉത്തരവ്. കോൺഗ്രസ് പ്രവർത്തകനായ രാമഭദ്രൻ സിപിഎം പ്രവർത്തകരെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതിലുണ്ടായ പ്രകോപനത്തെ തുടർന്നാണ് കൊലപാതകം.

ഗിരീഷ് കുമാര്‍, അഫ്‌സല്‍, നജുമല്‍ ഹുസൈന്‍, കൊച്ചുണ്ണി, മുനീര്‍, ഷിബു, വിമല്‍, സുധീഷ്, ഷാന്‍, ബിജു, രഞ്ജിത്ത് എന്നിവരാണ് പ്രതികൾ. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. രാഷ്ട്രീയ കൊലപാതക കേസുകള്‍ക്ക് മാതൃകപരമായ ശിക്ഷ നല്‍കിയാലേ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനാകൂ എന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

Also Read: പൂപ്പാറ ബലാത്സംഗക്കേസ്: രണ്ടാം പ്രതിക്ക് 33 വർഷം തടവ്, ഒന്നാം പ്രതി ഇപ്പോഴും ഒളിവിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.