ETV Bharat / state

ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണം: മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് എഐഎസ്എഫ് - AISF FACEBOOK POST AGAINST CM

കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ ഫേസ്ബുക്കിലൂടെ പ്രതിഷേധമറിയിച്ച് എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആര്‍എസ് രാഹുല്‍ രാജ്.

AISF STATE PRESIDENT AGAINST SFI  AISF FACEBOOK POST  എഐഎസ്എഫ് ഫെയ്‌സ്ബുക്ക് പോസ്റ്റ്  എഐഎസ്എഫ്
RS Rahul Raj ( AISF State President) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 9:58 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫും രംഗത്ത്. കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗം പ്രതിഷേധാര്‍ഹമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ആര്‍എസ് രാഹുല്‍ രാജ് സമൂഹ മാധ്യമമായ ഫേസ്ബുക്കില്‍ കുറിച്ചു.

ക്യാമ്പസുകളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതു സമൂഹത്തിനിടയില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് അവമതിപ്പുണ്ടാക്കുമെന്നും തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ പോയില്ലെങ്കില്‍ വലിയവില ഇടതുപക്ഷത്തിന് കൊടുക്കേണ്ടി വരുമെന്നും രാഹുല്‍ രാജ് വിമര്‍ശിച്ചു. കാര്യവട്ടം ക്യാമ്പസിലും പുനലൂര്‍ എസ്എന്‍ കോളജിലും കോഴിക്കോട് നാദാപുരം ഗവൺമെൻ്റ് കോളജിലും കൊയിലാണ്ടി ഗുരുദേവ കോളജിലും നടന്ന സംഘര്‍ഷങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. നിരന്തരം സംഘര്‍ഷങ്ങളുടെ ഭാഗമാകുന്നവരെ തള്ളി പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുന്നതിലൂടെ മുഖ്യമന്ത്രി ഇരക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

AISF STATE PRESIDENT AGAINST SFI  AISF FACEBOOK POST  എഐഎസ്എഫ് ഫെയ്‌സ്ബുക്ക് പോസ്റ്റ്  എഐഎസ്എഫ്
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം (ETV Bharat)

നാല് വര്‍ഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങള്‍ ചുവട് വയ്ക്കുന്ന കാലത്ത് ഇത്തരം അക്രമിസംഘങ്ങളെ തങ്ങളുടെ സംഘടനകളില്‍ നിന്നും ഒഴിവാക്കുവാന്‍ ബന്ധപ്പെട്ട വിദ്യാര്‍ഥി സംഘടനകളും അവരെ കൃത്യമായ നടപടികള്‍ക്ക് വിധേയരാക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി എഐഎസ്എഫ് നേതാവ് കുറിച്ചു.

Also Read: എസ്‌എഫ്‌ഐ കേരളത്തിന് ബാധ്യതയെന്ന് പ്രതിപക്ഷം, ഒരു സംഘടനയെ മാത്രം താറടിച്ച് കാണിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി; സഭയില്‍ ഭരണ - പ്രതിപക്ഷ വാക്പോര്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.