ETV Bharat / sports

സൂപ്പർ ലീഗ് കേരളയില്‍ കൊച്ചിയുടെ ഫോഴ്‌സ് തകര്‍ക്കാന്‍ മലപ്പുറം, ഇരുടീമുകളും ഇന്ന് നേര്‍ക്കുനേര്‍

പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള മലപ്പുറവും മൂന്നാമതുള്ള കൊച്ചിയുടെ പോരാട്ടം മലപ്പുറത്ത് വച്ചാണ് നടക്കുന്നത്.

സൂപ്പർ ലീഗ് കേരള  SUPER LEAGUE KERALA  ഫോഴ്‌സാ കൊച്ചി  മലപ്പുറം എഫ്‌സി
ഫോഴ്‌സ കൊച്ചി (forca kochi/fb)
author img

By ETV Bharat Sports Team

Published : Oct 9, 2024, 1:40 PM IST

മലപ്പുറം: സൂപ്പർ ലീഗ് കേരള ഫുട്ബോള്‍ മത്സരത്തില്‍ ഇന്ന് ഫോഴ്‌സാ കൊച്ചിയും മലപ്പുറം എഫ്.സിയും വീണ്ടും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം മലപ്പുറത്തിനായിരുന്നു. ഇത്തവണ വിജയകൊടി പാറിക്കാനാണ് കൊച്ചിയുടെ ശ്രമം. പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള മലപ്പുറവും മൂന്നാമതുള്ള കൊച്ചിയുടെ പോരാട്ടം മലപ്പുറത്ത് വച്ചാണ് നടക്കുന്നത്. രാത്രി 7.30 ആണ് മത്സരം ആരംഭിക്കുന്നത്.

മലപ്പുറത്തിന്‍റെ നായകന്‍ അനസ്‌ എടത്തൊടിക, ബുജൈർ, റൂബൻ ഗാർസ്, ഗുർജീന്ദർ എന്നിവര്‍ക്ക് പരിക്ക് പറ്റിയത് എം.എഫ്.സിയുടെ നില പരുങ്ങിലാക്കും. പകരക്കാരായി മണിപ്പൂർ താരങ്ങളായ ബിദ്യാനന്ദ സിങ്, വിങറായ നൈറോം നോങ്ഡംബോ സിങ് എന്നിവര്‍ കളത്തലിറങ്ങും. നൈറോം കേരള ബ്ലാസ്‌റ്റേഴ്‌സ്, ജംഷഡ്പുർ എഫ്.സി എന്നിവർക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ബിദ്യാനന്ദ ബംഗളൂരു എഫ്.സി, മുംബൈ സിറ്റി, മോഹൻ ബഗാൻ, റൗണ്ട് ഗ്രാസ് പഞ്ചാബ് എന്നിവർക്കായും കളിച്ചിട്ടുണ്ട്. ഇന്നത്തെ കളിയില്‍ വിജയമാണെങ്കില്‍ പോയിന്‍റ് ടേബിളില്‍ മലപ്പുറത്തിന് നാലാം സ്ഥാനത്തേക്ക് മുന്നേറാന്‍ കഴിയും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം ഹോം ഗ്രൗണ്ടില്‍ ഏറ്റുവാങ്ങിയ പരാജയത്തിന് പ്രതികാരമാണ് ഫോഴ്‌സ കൊച്ചിയുടെ ലക്ഷ്യം. ഇന്ന് ജയിച്ചാല്‍ കൊച്ചിക്ക് രണ്ടാമതെത്താന്‍ സാധിക്കും. ഇന്നത്തെ മത്സരത്തോടെ റൗണ്ട് ആറ് പൂർത്തിയാകും. ഇനി ബാക്കിയുള്ളത് നാലു റൗണ്ടുകളാണ്.

12 പോയിന്‍റുമായി കണ്ണൂരാണ് പോയിന്‍റ് ടേബിളിൽ ഒന്നാംസ്ഥാനത്ത്. 10 പോയിന്‍റോടെ കാലിക്കറ്റ് രണ്ടാമതും എട്ടു പോയിന്‍റുമായി കൊച്ചി മൂന്നാമതുമാണ്. കളിയുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1ൽ ലഭ്യമാണ്. വെബ്‌സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്‌സിലും മത്സരങ്ങൾ കാണാം.

Also Read: ഏഷ്യൻ ടേബിൾ ടെന്നീസ്: ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതകള്‍; മെഡൽ ഉറപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.