ETV Bharat / sports

പാരീസില്‍ എത്തിയാല്‍ മെസിയെ നാണം കെടുത്തണം ; പിഎസ്‌ജി ആരാധകര്‍ക്ക് നിര്‍ദേശം നല്‍കി മുന്‍ താരം

പിഎസ്‌ജിയോട് ലയണല്‍ മെസി കാണിച്ചത് തികഞ്ഞ അനാദരവെന്ന് മുന്‍ വിംഗര്‍ ജെറോം റോതൻ

author img

By ETV Bharat Kerala Team

Published : Feb 14, 2024, 6:50 PM IST

Jerome Rothen  Lionel Messi  PSG  ലയണല്‍ മെസി  Paris Olympics 2024
Jerome Rothen urges fans to jeer Lionel Messi if he play in Paris Olympics 2024

പാരീസ് : ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ്‌ ജെർമെയ്നുമായുള്ള (പിഎസ്‌ജി PSG) ബന്ധം അവസാനിപ്പിച്ച അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ( Lionel Messi ) നിലവില്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റര്‍ മയാമിയുടെ താരമാണ്. പിഎസ്‌ജിയിലുള്ള കാലയളവില്‍ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ വിജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ക്ലബ്ബിനൊപ്പം കാര്യമായ നേട്ടമുണ്ടാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ഇതില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് പിഎസ്‌ജിയുടെ മുന്‍ വിംഗര്‍ ജെറോം റോതൻ (Jerome Rothen) പലകുറി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ മെസിയുടെ കാര്യത്തില്‍ പിഎസ്‌ജി ആരാധകര്‍ക്ക് കടുത്തൊരു നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജെറോം റോതൻ. നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സില്‍ (Paris Olympics 2024) അര്‍ജന്‍റൈന്‍ ടീമിനായി ലയണല്‍ മെസി കളിക്കാന്‍ എത്തുകയാണെങ്കില്‍ താരത്തെ നാണം കെടുത്തി വിടണമെന്നാണ് പിഎസ്‌ജി ആരാധകരോട് 45-കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒപ്പമുണ്ടായിരുന്ന രണ്ട് സീസണുകളില്‍ 36-കാരനായ ലയണല്‍ മെസി പിഎസ്‌ജിയോട് കാണിച്ചത് തികഞ്ഞ അനാദരവാണെന്നാണ് ജെറോം റോതൻ ആരോപിക്കുന്നത്. പാരീസിൽ സെറ്റില്‍ ചെയ്‌ത് പ്രതിബദ്ധത കാണിക്കാതിരുന്ന മെസി നഗരത്തെയും രാജ്യത്തെയും വിമർശിക്കുകയും ചെയ്തുവെന്നും ജെറോം റോതൻ ആരോപിച്ചു.

"പിഎസ്‌ജിയ്‌ക്കായി മെസി കാര്യമായി ഒന്നും ചെയ്യാതിരുന്നത് നാം ഒരിക്കലും മറക്കരുത്. എന്നാല്‍ അര്‍ജന്‍റൈന്‍ ടീമിനായി മെസി എല്ലാം നല്‍കുന്നത് ഒരു ഫ്രഞ്ചുകാരനും പാരീസിയനുമായ ഞാനുള്‍പ്പടെ നമ്മള്‍ എല്ലാവര്‍ക്കും നോക്കി നില്‍ക്കേണ്ടിയും വന്നു. മെസി നമുക്കായി ഒന്നും തന്നെ ചെയ്‌തില്ല എന്ന് ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസമില്ലെങ്കില്‍, പാരീസില്‍ ഇനി കളിക്കാന്‍ ഇറങ്ങുകയാണെങ്കില്‍ അവനെ നമുക്ക് നാണം കെടുത്തേണ്ടതുണ്ട്"-ജെറോം റോതൻ പറഞ്ഞു.

"പാരീസിൽ താമസിക്കുന്നത് ഒരു ദുരന്തമായിരിക്കുമെന്നും അര്‍ഹിച്ച സ്വീകരണം തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അസംബന്ധം എന്നല്ലാതെ മറ്റെന്താണ് ഇതേക്കുറിച്ച് പറയാന്‍ കഴിയുക. നെയ്‌മറെപ്പോലെ തന്നെ താനും എപ്പോഴും ഈഫൽ ടവറിനേക്കാളും ഉയരെയാണ് എന്നായിരുന്നു മെസിയുടെ വിചാരം.

മെസി എത്തിയപ്പോള്‍ എല്ലാ ഫ്രഞ്ചുകാരും തികഞ്ഞ ബഹുമാനമാണ് കാണിച്ചത്. അതേ ബഹുമാനം നമ്മള്‍ തിരിച്ചും പ്രതീക്ഷിച്ചു. എന്നാല്‍ അതൊരിക്കലും തന്നെ ഉണ്ടായിട്ടില്ല. അവധി ലഭിച്ചപ്പോള്‍ അദ്ദേഹം ഒരിക്കലും പാരീസിനെ അറിഞ്ഞിട്ടില്ല. ടീമിനായുള്ള പ്രകടനങ്ങളാവട്ടെ ഒരിക്കലും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചതിന് അനുസൃതമായിരുന്നില്ല" - ജെറോം റോതൻ കൂട്ടിച്ചേര്‍ത്തു.

ALSO READ: Neymar Against PSG 'പിഎസ്‌ജി എനിക്കും മെസിക്കും നരകമായിരുന്നു': തുറന്നടിച്ച് നെയ്‌മര്‍

മെസിയല്ല ഇനി മറ്റേത് താരമായാലും, മത്സര സമയത്ത് കൂക്കി വിളിച്ചുള്‍പ്പടെ അവരുടെ മേലുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ആരാധകര്‍ക്ക് അവകാശമുണ്ട്. ഏതൊരു കളിക്കാരനായാലും അവര്‍ ആരാധകരുടെ വിമർശനങ്ങള്‍ക്കും വിയോജിപ്പിനും അതീതനല്ല. ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി വഴങ്ങി പിഎസ്‌ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായതിനും ക്ലബ് വിടാനുള്ള താരത്തിന്‍റെ തീരുമാനത്തിനും പിന്നാലെയാണ് ആരാധകര്‍ മെസിക്ക് എതിരായതെന്നും ജെറോം റോതൻ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.