ETV Bharat / sports

'സുരക്ഷ പ്രശ്‌നങ്ങളുണ്ട്, ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകരുത്'; മുന്നറിയിപ്പുമായി മുൻ പാകിസ്ഥാൻ താരം - DANISH KANERIA ON CT 2025 - DANISH KANERIA ON CT 2025

ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ച് മുൻ പാക് താരം ഡാനിഷ് കനേരിയ. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി പാകിസ്ഥാനിലേക്ക് ഇന്ത്യ വരരുതെന്ന് താരത്തിന്‍റെ നിര്‍ദേശം.

CHAMPIONS TROPHY 2025  INDIAN CRICKET TEAM  PCB  BCCI
Rohit Sharma and Babar Azam (IANS)
author img

By ETV Bharat Sports Team

Published : Aug 31, 2024, 2:20 PM IST

ഇസ്‌ലാമാബാദ്: ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യയെ ബിസിസിഐ പാകിസ്ഥാനിലേക്ക് അയക്കരുതെന്ന ഉപദേശവുമായി മുൻതാരം. 2025ല്‍ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി ഇന്ത്യൻ ടീം അവിടേക്ക് പോകരുകതെന്ന ഉപദേശം നല്‍കിയിരിക്കുന്നത് മുൻ പാക് താരം ഡാനിഷ് കനേരിയയാണ്. പാകിസ്ഥാനില്‍ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാതിരിക്കുന്നതാണ് നല്ലതെന്നുമാണ് ഡാനിഷ് കനേരിയയുടെ അഭിപ്രായം.

2025 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്ഥാൻ വേദിയൊരുക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പങ്കാളിത്തത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഡാനിഷ് കനേരിയയുടെ പ്രതികരണം. സുരക്ഷ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകരുതെന്ന് പറഞ്ഞ അദ്ദേഹം ടൂര്‍ണമെന്‍റ് ഹൈബ്രിഡ് മോഡലില്‍ സംഘടിപ്പിക്കുന്നതാകും ഉചിതമെന്നും അഭിപ്രായപ്പെട്ടിരുന്നു.

'നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് വരരുത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്. പാകിസ്ഥാനിലെ അധികൃതരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. ഐസിസിയും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കട്ടെ. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലായിരിക്കും ഒരുപക്ഷെ നടത്തുക എന്നാണ് എനിക്ക് തോന്നുന്നത്.

കളിക്കാരുടെ സുരക്ഷയ്‌ക്കാണ് എപ്പോഴും പ്രാഥമിക പരിഗണന. അതിന് ശേഷം മാത്രമെ ബഹുമാനവും ആദരവുമെല്ലാം വരൂ. ഈ വിഷയത്തില്‍ ബിസിസിഐയുടെ നിലപാട് ശ്രദ്ധേയമാണ്. ഐസിസിയുടെ അന്തിമ തീരുമാനം മുഴുവൻ ടീമുകളും അംഗീകരിക്കുമെന്നാണ് എന്‍റെ വിശ്വാസം'- കനേരിയ പറഞ്ഞു.

വിദേശ ടീമുകള്‍ക്ക് വരാൻ സാധിക്കുന്ന സാഹചര്യങ്ങള്‍ അല്ല നിലവില്‍ പാകിസ്ഥാനിലുള്ളതെന്നും കനേരിയ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിലൂടെ തങ്ങള്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങളെ കുറിച്ച് മാത്രമാണ് പിസിബി ചിന്തിക്കുന്നത്. അതിന്‍റെ മറുവശത്തെ കുറിച്ച് ആലോചിക്കാൻ അവര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ടൂര്‍ണമെന്‍റ് നടത്തിപ്പിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ് പിസിബിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടാണ് ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ എത്തിയാല്‍ വലിയ മാധ്യമ ശ്രദ്ധ ലഭിക്കും, വൻകിട സ്പോണ്‍സര്‍മാരില്‍ നിന്നും പണമൊഴുകും. ഇങ്ങനെയുള്ള കാര്യങ്ങളാണ് അവരുടെ മനസില്‍.

ലോകകപ്പിനായി നമ്മള്‍ ഇന്ത്യയിലേക്ക് പോയിരുന്നു. അവിടെ സാഹചര്യം വേറെയാണ്. സുരക്ഷ ക്രമീകരണങ്ങള്‍ ഉള്‍പ്പടെ അവിടെയുള്ളതെല്ലാം മികച്ചതായിരുന്നു. ലോകത്ത് ആരും ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ ഭയപ്പെടുന്നില്ല. അവിടുത്തെ സര്‍ക്കാര്‍ ഇക്കാര്യങ്ങളിലെല്ലാം മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്'- ഡാനിഷ് കനേരിയ പറഞ്ഞു.

Also Read : 'ഇന്ത്യ കളിച്ചില്ലെങ്കിലും ക്രിക്കറ്റ് ഉണ്ടാകും'; ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിലേ നടത്തൂവെന്ന് ഹസൻ അലി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.