കാൺപൂർ (ഉത്തർപ്രദേശ്): ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ബംഗ്ലാദേശ് ആരാധകന് മര്‍ദ്ദനമേറ്റു. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് സംഭവം. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെതിരേ ഹിന്ദുത്വ സംഘടനങ്ങളുടെ പ്രതിഷേധം വിവിധയിടങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു. മര്‍ദ്ദനമേറ്റ വ്യക്തിയെ പോലിസിന്‍റെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു.
ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് കല്യാൺപൂർ എസിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് രാവിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിന് പുറത്ത് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ പ്രകടനം നടത്തിയിരുന്നു. മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിന് പുറത്ത് പൂർണ്ണ സമാധാനമായിരുന്നു. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷമാണ് ആരാധകനെ ബംഗ്ലാദേശ് വിരോധികള്‍ മര്‍ദ്ദിച്ചത്.
VIDEO | Bangladesh cricket team's 'super fan' Tiger Roby was allegedly beaten up by some people during the India-Bangladesh second Test match being played at Kanpur's Green Park stadium. He was taken to hospital by the police. More details are awaited.#INDvsBAN #INDvsBANTEST… pic.twitter.com/n4BXfKZhgy
— Press Trust of India (@PTI_News) September 27, 2024
ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിലും ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങള്‍ക്കെതിരേയായിരുന്നു. ബംഗ്ലാദേശുമായി നടക്കുന്ന ടെസ്റ്റ് പരമ്പര റദ്ദാക്കണമെന്ന് ചില ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിരുന്നു. അതേസമയം ഒക്‌ടോബർ ആറിന് ഗ്വാളിയോറിൽ നടക്കുന്ന ഇന്ത്യ ബംഗ്ലാദേശ് ടി-20 ക്രിക്കറ്റ് മത്സരത്തിൽ പ്രതിഷേധിച്ച് ഹിന്ദു മഹാസഭ ഒക്ടോബർ രണ്ടിന് കറുത്ത ദിനം ആചരിക്കും.
Bangladeshi fan Tiger Roby was beaten by some people.
— Mufaddal Vohra (@mufaddal_vohra) September 27, 2024
- The Kanpur police took him to the hospital. pic.twitter.com/F3ZwKqvarM