ETV Bharat / international

'അന്താരാഷ്ട്ര മാനുഷിക നിയമം എല്ലായ്‌പ്പോഴും മാനിക്കപ്പെടണം' : ഗാസ വിഷയത്തില്‍ എസ് ജയ്‌ശങ്കർ - പലസ്‌തീൻ ഗാസ യുദ്ധം

യുഎൻ മനുഷ്യാവകാശ കൗൺസിലിൻ്റെ 55-ാമത് സെഷനിലെ പ്രസംഗത്തിൽ ഗാസയിലെ സംഘർഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ.

War Ravaged Gaza  വിദേശകാര്യ മന്ത്രി എസ് ജയശങ്കർ  യുഎൻ മനുഷ്യാവകാശ കൗൺസിൽ  പലസ്‌തീൻ ഗാസ യുദ്ധം
India Voices 'Great Concern' Over Situation In War-Ravaged Gaza
author img

By ETV Bharat Kerala Team

Published : Feb 27, 2024, 5:19 PM IST

ജനീവ : ഗാസയിലെ സംഘർഷം ഏറെ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍. ഇരകളാക്കപ്പെട്ടവര്‍ക്ക് ഉടനടി ആശ്വാസം നൽകുന്ന സുസ്ഥിര പരിഹാരം ആവശ്യമാണ് (War-Ravaged Gaza). തീവ്രവാദവും ബന്ദിയാക്കിയുള്ള ആക്രമണങ്ങളും അംഗീകരിക്കാനാവില്ല. സംഘർഷം മേഖലയ്‌ക്ക് പുറത്തേക്ക് വ്യാപിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും യു എൻ മനുഷ്യാവകാശ കൗൺസിലിന്‍റെ 55-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങൾ എല്ലായ്‌പ്പോഴും മാനിക്കപ്പെടേണ്ടതുണ്ട്. സംഘര്‍ഷം വ്യാപിക്കാതിരിക്കേണ്ടത് പ്രധാനമാണ്.

പ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിച്ച ജയ്‌ശങ്കർ പലസ്‌തീൻ വിഷയത്തിലെ ഇന്ത്യയുടെ ദീർഘകാല നിലപാട് ചുണ്ടിക്കാട്ടിയിരുന്നു.

ഒക്‌ടോബർ 7 ന് ഹമാസ് തീവ്രവാദികൾ ഇസ്രയേൽ നഗരങ്ങളിൽ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയുടെ ഭാഗമായി ഗാസയിൽ ഇസ്രയേൽ സൈനികർ ആക്രമണം ശക്തമാക്കുകയായിരുന്നു. ഹമാസ് ആക്രമണത്തില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ ഏകദേശം 30,000ത്തോളം പേർ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി.

ALSO READ : ഗാസയില്‍ കൊല്ലപ്പെട്ട പലസ്‌തീനികളുടെ കണക്ക് പുറത്ത് ; മരിച്ചവരില്‍ കൂടുതല്‍ സ്ത്രീകളും കുട്ടികളും

സ്ഥിതിഗതികൾ കൂടുതൽ വഷളായ സാഹചര്യത്തില്‍ പലസ്‌തീൻ പ്രശ്‌നത്തിന് ദ്വിരാഷ്‌ട്ര പരിഹാരത്തിനായി നേരിട്ടുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.