ETV Bharat / international

ഒറ്റ രാത്രിയില്‍ മോസ്‌കോയെ ലക്ഷ്യം വച്ച് തൊടുത്തത് 45 ഡ്രോണുകള്‍; യുക്രെയ്‌ന്‍റെ തിരിച്ചടിയില്‍ പതറി റഷ്യ - Ukraine Drone Attack In Russia - UKRAINE DRONE ATTACK IN RUSSIA

റഷ്യയില്‍ കടന്നുകയറ്റവും ഡ്രോണ്‍ ആക്രമണവും ശക്തമാക്കി യുക്രെയ്‌ന്‍. ആക്രമണത്തെ പ്രതിരോധിച്ചതായി റഷ്യന്‍ ഭരണകൂടം. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

UKRAINIAN DRONE ATTACK MOSCOW  RUSSIA UKRAINE WAR LATEST  RUSSIAN ATTACK IN UKRAINE  റഷ്യ യുക്രെയ്‌ന്‍ യുദ്ധം
This satellite photo from Planet Labs PBC shows a destroyed bridge across the Seim River at the town of Glushkovo in Russia's Kursk region on Aug (AP)
author img

By AP (Associated Press)

Published : Aug 21, 2024, 4:20 PM IST

മോസ്‌കോ : മോസ്‌കോയെ ലക്ഷ്യം വച്ചുള്ള ആക്രമണം യുക്രെയ്‌ന്‍ ശക്തമാക്കിയതായി റഷ്യയുടെ അവകാശവാദം. ഒറ്റ രാത്രി കൊണ്ട് 45 യുക്രേനിയന്‍ ഡ്രോണുകള്‍ നശിപ്പിച്ചതായും റഷ്യ. 2022ല്‍ റഷ്യ-യുക്രെയ്‌ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രെയ്‌ന്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് മോസ്‌കോയില്‍ ഉണ്ടായതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം. മോസ്‌കോയിലേക്ക് യുക്രെയ്‌ന്‍ തൊടുത്ത ഡ്രോണുകള്‍ മുഴുവന്‍ തങ്ങള്‍ നശിപ്പിച്ചെന്നും റഷ്യ വ്യക്തമാക്കി.

മോസ്‌കോ മേഖലയില്‍ 11, ബ്രയാന്‍സ്‌ക് മേഖലയില്‍ 23, ബെല്‍ഗൊറോഡില്‍ ആറ്, കലുഗയില്‍ മൂന്ന്, കുര്‍സ്‌കില്‍ രണ്ട് എന്നിങ്ങനെയാണ് റഷ്യ നശിപ്പിച്ച ഡ്രോണുകളുടെ കണക്ക്. 'ഡ്രോണ്‍ ഉപയോഗിച്ച് മോസ്‌കോ ആക്രമിക്കാനുള്ള ഏറ്റവും വലിയ ശ്രമമായിരുന്നു നടന്നത്' -മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞു. തലസ്ഥാന നഗരത്തിന് ചുറ്റും ശക്തമായ പ്രതിരോധം സൃഷ്‌ടിച്ചതിനാലാണ് ഡ്രോണുകള്‍ നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രേനിയന്‍ ഡ്രോണുകളെ റഷ്യന്‍ പ്രതിരോധ സംവിധാനം തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള ചില സോഷ്യല്‍ മീഡിയ ചാലനുകള്‍ പുറത്തുവിട്ടിരുന്നു. ഇതിനിടെ പ്രതികരണവുമായി ബ്രയാന്‍സ്‌ക് ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ബൊഗോമാസും രംഗത്തെത്തി. 'എന്‍റെ മേഖലയിലും ഒരു കൂട്ടആക്രമണം ഉണ്ടായി. ഇവിടെ 23 ഡ്രോണുകള്‍ നശിപ്പിക്കപ്പെട്ടു' -അലക്‌സാണ്ടര്‍ ബൊഗോമാസ് പറഞ്ഞു. റഷ്യയുടെ പടിഞ്ഞാറന്‍ കുര്‍സ്‌ക് മേഖലയില്‍ യുക്രേനിയന്‍ സേന ആക്രമണം തുടരുന്നതിനിടെയാണ് ഡ്രോണ്‍ ആക്രമണം.

യുക്രെയ്‌ന്‍ നുഴഞ്ഞുകയറ്റത്തില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതായി വാഷിങ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ്‌ വാര്‍, ചൊവ്വാഴ്‌ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യുക്രേനിയന്‍ ആക്രമണം മൂന്നാം ആഴ്‌ചയിലേക്ക് കടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുര്‍സ്‌ക് മേഖലയില്‍ സെം നദിയിലെ പോണ്ടൂണ്‍ ബ്രിഡ്‌ജ് (ഫ്ലോട്ടിങ് ബ്രിഡ്‌ജ്), പോണ്ടൂണ്‍ എന്‍ജിനിയറിങ് സാമഗ്രികള്‍ എന്നിവ ആക്രമിക്കാന്‍ യുക്രെയ്‌ന്‍ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

റഷ്യയ്‌ക്ക് നേരെയുള്ള പ്രത്യാക്രമണം യുക്രെയ്‌ന്‍റെ മനോവീര്യം ഉയര്‍ത്തുന്നതായാണ് നിരീക്ഷകര്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ പോരാട്ടത്തിന്‍റെ മുഖം മാറ്റുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം കിഴക്കന്‍ വ്യവസായ മേഖലയായ ഡോണ്‍ബാസില്‍ തിരിച്ചടി നേരിടുന്ന സമയത്താണ് മറ്റൊരു ഭാഗത്ത് യുക്രെയ്‌ന്‍ നുഴഞ്ഞുകയറ്റം ശക്തമാക്കുന്നത്.

Also Read: റഷ്യൻ സൈന്യത്തിന് നേരെ യുക്രെയ്‌ന്‍ ഷെല്ലാക്രമണം; തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.