ETV Bharat / international

യുക്രെയ്ൻ തടവുകാരുമായി പോയ റഷ്യൻ സൈനിക വിമാനം തകർന്നു; 74 മരണം - റഷ്യൻ സൈനിക വിമാനം തകർന്നു

യുക്രെയ്ൻ തടവുകാരുമായി പോയ റഷ്യൻ സൈനിക വിമാനം തകർന്ന് 74 മരണം. വിമാനത്തിൽ 65 യുക്രെയ്ൻ യുദ്ധത്തടവുകാരും, ആറ് ജീവനക്കാരും, മറ്റ് മൂന്ന് പേരുമടക്കം 74 പേർ ഉണ്ടായിരുന്നതായാണ് വിവരം . തടവുകാര്‍ മാത്രം മരിച്ചുവെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. പിന്നീട് നടന്ന വിശദ പരിശോധനയിലാണ് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന് സ്ഥിരീകരിച്ചത്.

Russian military plane crash  Russia Ukrain war  റഷ്യൻ സൈനിക വിമാനം തകർന്നു  റഷ്യ യുക്രെയ്ൻ യുദ്ധം
Russian Military Transport Plane Carrying 65 Ukrainian Prisoners Crashed Near Belgorod Region
author img

By ETV Bharat Kerala Team

Published : Jan 24, 2024, 6:03 PM IST

Updated : Jan 24, 2024, 9:04 PM IST

മോസ്‌കോ: യുക്രെയ്ൻ യുദ്ധ തടവുകാരുമായി പോയ റഷ്യൻ സൈനിക വിമാനം തകർന്ന് 65 മരണം(Russian military plane carrying 65 Ukrainian prisoners crashed). റഷ്യ-യുക്രെയ്‌ൻ അതിർത്തി പ്രദേശമായ ബെൽഗൊറോഡ് നഗരത്തിനടുത്ത് ഇന്ന് രാവിലെ 11-ഓടെയാണ് സംഭവം. അപകടകാരണം ഇതുവരെ പുറത്തു വിട്ടിട്ടില്ല. 65 യുക്രെയ്ൻ യുദ്ധത്തടവുകാരും, ആറ് ജീവനക്കാരും, മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

തകർച്ച(Russian military plane crash)യുടെ കാരണം വ്യക്തമല്ലെന്നും, രക്ഷപ്പെട്ടവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് പ്രതിരോധ മന്ത്രാലയം (Defense Ministry of Russia) അറിയിച്ചത്. അപകടകാരണം അധികൃതർ അന്വേഷിച്ചു വരികയാണെന്നും, പ്രത്യേക സൈനിക കമ്മീഷനെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നുമാണ് വിവരം. എന്നാൽ അപകടത്തിൽ പെട്ട വിമാനത്തിൽ ആരൊക്കെയാണ് ഉണ്ടായിരുന്നതെന്ന് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് വ്യക്തമാക്കിയിട്ടില്ല.

തടവുകാരായ റഷ്യൻ സൈനികരെ ബെൽഗൊറോഡ് മേഖലയിലേക്ക് മാറ്റാനായി കൊണ്ടു പോവുകയായിരുന്നെന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. അതേ സമയം യുക്രെയ്‌നിന്‍റെ വ്യോമ പ്രതിരോധ സംവിധാനത്തെ തകർക്കാൻ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 130 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി യുക്രെയ്‌ൻ പ്രസിഡന്‍റ് വ്‌ളാഡിമർ സെലൻസ്‌കി അറിയിച്ചിരുന്നു. 40ലധികം ബാലിസ്റ്റിക്, ക്രൂയിസ്, എയർക്രാഫ്റ്റ്, ഗൈഡഡ് മിസൈലുകൾ എന്നിവ ഉപയോഗിച്ചുള്ള ബാരേജ് ചൊവ്വാഴ്‌ച പുലർച്ചെ യുക്രെയ്‌നിലെ മൂന്ന് നഗരങ്ങളിൽ പതിച്ചതായി സെലൻസ്‌കി എക്‌സിൽ പറഞ്ഞിരുന്നു.

Last Updated : Jan 24, 2024, 9:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.