വിയന്ന (ഓസ്‌ട്രിയ): നൊബേല്‍ പുരസ്‌കാര ജേതാവ് ആൻ്റൺ സീലിംഗറുമായി കൂടിക്കാഴ്‌ച നടത്തിയതിന്‍റെ സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാണ്ടം മെക്കാനിക്‌സ് രംഗത്തെ പണ്ഡിതനാണ് അദ്ദേഹം. ഇതിന് പുറമെ നാല് ഓസ്‌ട്രിയന്‍ ചരിത്രകാരന്‍മാരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.
ഭാവിതലമുറയിലെ ഗവേഷകര്‍ക്കും നൂതന ആശയക്കാര്‍ക്കും വളരെ പ്രചോദനമായ പ്രവര്‍ത്തനങ്ങളാണ് ക്വാണ്ടം മെക്കാനിക്‌സ് രംഗത്ത് നൊബേല്‍ പുരസ്‌കാര ജേതാവായ ആന്‍റണ്‍ നടത്തിയിരിക്കുന്നതെന്ന് പിന്നീട് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ മോദി അഭിപ്രായപ്പെട്ടു. സാങ്കേതികതയെയും കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം കുറിപ്പില്‍ എടുത്തുപറഞ്ഞു. ഇന്ത്യയുടെ ദേശീയ ക്വാണ്ടം ദൗത്യത്തെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു.
Had an excellent meeting with Nobel Laureate Anton Zeilinger. His work in quantum mechanics is pathbreaking and will continue to guide generations of researchers and innovators. His passion for knowledge and learning was clearly visible. I talked about India’s efforts like the… pic.twitter.com/YVCnGEu8fR
— Narendra Modi (@narendramodi) July 10, 2024
ആന്‍റണ്‍ സീലിംഗറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്വാണ്ടം മെക്കാനിക്‌സ് രംഗത്ത് പുതുവഴികളാണ് വെട്ടിത്തുറന്നിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇത് വരും തലമുറയിലെ ഗവേഷകര്‍ക്കും വലിയ വഴികാട്ടിയാകും. അറിവിനും പഠിക്കാനും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ താത്‌പര്യം നമുക്ക് കാണാനാകും. ഇന്ത്യ എങ്ങനെയാണ് ഒരു സാങ്കേതിക അനുകൂല സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നും മോദി ആന്‍റണോട് വിശദീകരിച്ചു.
മോദിക്ക് ആന്‍റണ്‍ എഴുതിയ പുസ്‌തകം സമ്മാനിച്ചു. അദ്ദേഹത്തിന്‍റെ പുസ്‌തകം സമ്മാനമായി കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മോദി കുറിച്ചു. തുടര്‍ന്നാണ് അദ്ദേഹം ഓസ്ട്രിയയിലെ ചരിത്രകാരന്‍മാരുമായി കൂടിക്കാഴ്‌ച നടത്തിയത്.
In Vienna, I had the opportunity to meet Professor Birgit Kellner, Dr. Martin Gaenszle, Dr. Karin Preisendanz and Dr. Borayin Larios. These are well-respected academics and researchers who have devoted great effort towards studying aspects of Indian history and culture. It was… pic.twitter.com/r68dfddjqe
— Narendra Modi (@narendramodi) July 10, 2024
പ്രൊഫ.ബിര്‍ഗിത് കെല്‍നെര്‍, മാർട്ടിൻ ഗെയ്ൻസിൽ, കരിന്‍ പ്രിസെന്‍ഡാന്‍സ്, ബൊറെയിൻ ലാരിയോസ് എന്നിവരുമായാണ് മോദി കൂടിക്കാഴ്‌ച നടത്തിയത്. ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാനുള്ള അവരുടെ ഉദ്യമത്തെ മോദി അഭിനന്ദിച്ചു. ആഗോളതലത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തെ എത്തിക്കാനുള്ള അവരുടെ ശ്രമത്തെയും അദ്ദേഹം പുകഴ്‌ത്തി.
ഓസ്‌ട്രിയയിലെ ചരിത്രകാരന്‍മാരുമായുള്ള മോദിയുടെ കൂടിക്കാഴ്‌ചയെക്കുറിച്ച് വിദേശകാര്യമന്ത്രാലയവും എക്‌സില്‍ കുറിപ്പ് പങ്കുവച്ചു. ഇന്ത്യന്‍ സംസ്‌കാരം, ചരിത്രം, തത്വശാസ്‌ത്രം, കല തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം അവരുമായി ചര്‍ച്ച നടത്തിയെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചു.
നേരത്തെ മോദി ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. 'ഇന്ത്യയും ഓസ്ട്രിയയും തമ്മിൽ വളരെ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. ഈ ബന്ധം 1950-കളിൽ ആരംഭിച്ചതാണ്. 1955-ൽ ഇന്ത്യ ഓസ്ട്രിയയെ സഹായിച്ചു. ഇന്ത്യയെയും ഓസ്ട്രിയയെയും ഒന്നിപ്പിക്കുന്നത് ഭൗമരാഷ്‌ട്രീയ സാഹചര്യങ്ങളാണെന്ന് കാൾ നെഹാമര്‍ പറഞ്ഞു.
Also Read: മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ച് പുടിൻ