ETV Bharat / international

പരിശീലനത്തിനിടെ ജപ്പാൻ്റെ സൈനിക ഹെലികോപ്റ്ററുകൾ തകർന്നു; ഒരാള്‍ മരിച്ചു, 7 പേരെ കാണാതായി - Japan military helicopters crash

author img

By ETV Bharat Kerala Team

Published : Apr 21, 2024, 12:42 PM IST

ജപ്പാൻ്റെ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ പരിശീലനത്തിനിടെ തകർന്ന് പസഫിക്കിൽ പതിച്ചു

MILITARY HELICOPTERS CRASH  HELICOPTER CRASH DURING DRILLS  JAPAN NAVY  സൈനിക ഹെലികോപ്റ്റര്‍ തകർന്നു
JAPAN MILITARY HELICOPTERS CRASH

ടോക്കിയോ (ജപ്പാൻ) : ജാപ്പനീസ് മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്‍റെ രണ്ട് ഹെലികോപ്റ്ററുകൾ തകർന്ന്‌ പസഫിക്കിൽ പതിച്ചു. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഏഴ് പേരെ കാണാതാവുകയും ചെയ്‌തതായി വൃത്തങ്ങള്‍. ടോറിഷിമ ദ്വീപിൽ നിന്ന് 270 കിലോമീറ്റർ കിഴക്ക് ഇസു ദ്വീപ് ശൃംഖലയിൽ രാത്രികാല അന്തർവാഹിനി വിരുദ്ധ ഡ്രില്ലിനിടെയാണ് സംഭവം.

അപകടം നടന്ന ഇസു ദ്വീപ് ശൃംഖല ടോക്കിയോയുടെ തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഹെലികോപ്റ്ററുകൾ തമ്മിൽ കൂട്ടിയിടിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്ന് ജപ്പാൻ പ്രതിരോധ മന്ത്രി മിനോരു കിഹാര മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ഫ്ലൈറ്റ് റെക്കോർഡറുകളും കണ്ടെത്തിയതായും അപകടാനന്തര തെരച്ചിലിൽ മറ്റ് വിമാന അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

സംഭവത്തെത്തുടർന്ന്, എസ്‌എച്ച്‌-60കെ ഹെലികോപ്റ്ററുകൾ ഉൾപ്പെടുന്ന എംഎസ്‌ഡിഎഫ്‌ പരിശീലനം താത്‌കാലികമായി നിർത്തിവയ്ക്കുമെന്നും റിപ്പോർട്ട് ചെയ്‌തു. നാല് വീതം ക്രൂ അംഗങ്ങളുമായി പറന്ന എസ്‌എച്ച്‌-60കെ ഹെലികോപ്‌റ്ററുകളുമായുള്ള ബന്ധം നഷ്‌ടപ്പെടുന്നത്‌ രാത്രി 10:38 നും 11:04 നുമായാണ്‌. നാഗസാക്കി പ്രിഫെക്‌ചറിലെ ഒമുറ എയർ ബേസിൽ നിന്നും ടോകുഷിമ പ്രിഫെക്‌ചറിലെ കൊമത്സുഷിമ എയർ ബേസിൽ നിന്നുമുള്ള ഹെലികോപ്റ്ററുകളാണിത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്, അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ALSO READ: രാഹുൽ ഗാന്ധിയുടെ ഹെലികോപ്‌റ്ററില്‍ പരിശോധന; പ്രതിഷേധമറിയിച്ച് കെപിസിസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.