ETV Bharat / international

ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ് നടത്തി ജപ്പാന്‍;  സ്ലിം പേടകം ചന്ദ്രനെ തൊട്ടു

author img

By ETV Bharat Kerala Team

Published : Jan 19, 2024, 11:04 PM IST

Updated : Jan 19, 2024, 11:25 PM IST

Japan Lunar Mission : ജപ്പാന്‍റെ ചാന്ദ്ര ദൗത്യമായ സ്ലിം ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്തി. ഇതോടെ ജപ്പാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി.

ജപ്പാന്‍ സോഫ്‌റ്റ് ലാൻഡിങ്  Japan SLIM Lunar Mission  ജപ്പാന്‍ ചാന്ദ്ര ദൗത്യം  Japan Moon Landing
SLIM Lunar Mission of Japan Made Historic Soft Landing

ടോക്കിയോ: ജപ്പാന്‍റെ ചാന്ദ്ര ദൗത്യമായ സ്‌മാർട് ലാൻഡർ ഫോർ ഇൻവെസ്‌റ്റിഗേറ്റിങ് മൂൺ (സ്ലിം) ചന്ദ്രനിലിറങ്ങി. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ലാന്‍ഡിങ് തുടങ്ങിയത്. 20 മിനിട്ട് നീണ്ട ലാന്‍ഡിങ് പ്രക്രിയക്കൊടുവില്‍ പേടകം സുരക്ഷിതമായി ചന്ദ്രനിലിറങ്ങി. ഇതോടെ ജപ്പാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി (SLIM Lunar Mission of Japan Made Historic Soft Landing).

ചന്ദ്രനിലെ കടൽ എന്നറിയപ്പെടുന്ന മെയർ നെക്‌ടാരിസിന് സമീപമാണ് പേടകം ഇറങ്ങിയത്. സുരക്ഷിതമായി ചന്ദ്രനിലിറങ്ങിയെങ്കിലും ദൗത്യം പൂര്‍ണ വിജയമാണോ എന്ന് സ്ഥിരീകരിക്കാന്‍ സിഗ്നലുകള്‍ ലഭിക്കേണ്ടതുണ്ട്. സിഗ്നല്‍ ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ജപ്പാനിലെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്‌സയിലെ ശാസ്‌ത്രജ്ഞര്‍. സിഗ്നല്‍ ലഭിച്ചാലേ പേടകം സുരക്ഷിതമാണോയെന്ന് ഉറപ്പിക്കാനാകൂ. സിഗ്നല്‍ ലഭിച്ചിട്ടില്ലെങ്കിലും ടെലിമെട്രി വിവരങ്ങള്‍ പ്രകാരം പേടകം ചന്ദ്രോപരിതലത്തിലുണ്ടെന്നാണ് ജാക്‌സ അധികൃതര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് മൂണ്‍ സ്നൈപ്പര്‍ എന്ന വിളിപ്പേരോടെയുള്ള സ്ലിം ദൗത്യം ഭൂമിയില്‍നിന്ന് യാത്ര തുടങ്ങിയത്. മോശം കാലാവസ്ഥ കാരണം നേരത്തേ 3 തവണ മാറ്റിവച്ച ശേഷമായിരുന്നു വിക്ഷേപണം. ഇന്ധന ഉപയോഗം പരമാവധി കുറച്ച് യാത്ര ചെയ്‌തതിനാലാണ് ചന്ദ്രൻ വരെയെത്താൻ കൂടുതല്‍ സമയമെടുത്തത്.

രണ്ട് പര്യവേഷണ വാഹനങ്ങളാണ് സ്ലിം പേടകത്തിലുള്ളത്. ലൂണാർ എക്സ്കേർഷൻ വെഹിക്കിൾ 1, 2 എന്നിവയാണത്. ചന്ദ്രനിലൂടെ ചാടി നടക്കാൻ കഴിയുന്ന വിധത്തിലാണ് എൽഇവി വണ്ണിന്‍റെ രൂപകല്‍പ്പന. പന്തിനെപ്പോലെ ഉരുണ്ട് നീങ്ങും വിധമാണ് എൽഇവി ടുവി‍ന്‍റെ രൂപകല്‍പന.

Last Updated : Jan 19, 2024, 11:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.