ETV Bharat / international

ഹിസ്ബുള്ള തലവന്‍ ഹസൻ നസ്റള്ളയെ വധിച്ചതായി ഇസ്രയേൽ; സയണിസ്‌റ്റ് ഭ്രാന്തന്‍ നായയുടെ ക്രൂരതയെന്ന് ഇറാന്‍ - Hezbollah Leader Killed

മൂന്ന് പതിറ്റാണ്ടിലേറെയായി ഹിസ്ബുള്ളയെ നയിച്ചിരുന്നത് നസ്‌റള്ളയാണ്.

HEZBOLLAH LEADER HASSAN NASRALLAH  BEIRUT STRIKE BY ISRAEL HEZBOLLAH  ഹിസ്ബുള്ള തലവന്‍ ഹസൻ നസ്റള്ള  ഇസ്രയേല്‍ ലെബനന്‍ ആക്രമണം
EHezbollah leader Sheik Hassan Nasrallah (AP)
author img

By ETV Bharat Kerala Team

Published : Sep 28, 2024, 5:43 PM IST

ടെൽ അവീവ്: ബെയ്‌റൂത്തിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്‌റള്ളയെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഹിസ്ബുള്ള നേതാക്കള്‍ തെക്ക് ദഹിയയില്‍ തങ്ങളുടെ ആസ്ഥാനത്ത് യോഗം ചേർന്നപ്പോൾ നടത്തിയ വ്യോമാക്രമണത്തിലാണ് നസ്‌റള്ളയെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ഹിസ്ബുള്ളയുടെ സതേൺ ഫ്രണ്ട് കമാൻഡർ അലി കർക്കിയും മറ്റ് ഹിസ്ബുള്ള കമാൻഡർമാരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആറ് അപ്പാർട്ട്‌മെന്‍റ് കെട്ടിടങ്ങൾ നിലംപരിശാക്കിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും 91 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, നസ്‌റള്ളയുടെ മരണത്തില്‍ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി നസ്‌റള്ളയാണ് ഹിസ്ബുള്ളയെ നയിച്ചിരുന്നത്.

സയണിസ്‌റ്റ് ഭ്രാന്തന്‍ നായയുടെ ക്രൂരതയെന്ന് ഇറാന്‍

അതേസമയം ഹസന്‍ നസ്‌റള്ളയുടെ കൊലപാതകത്തെ അപലപിച്ച് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്ത് വന്നു. ലെബനനിൽ ഇസ്രയേൽ കൂട്ടക്കൊല നടത്തുകയാണെന്ന് ഖമേനി കുറ്റപ്പെടുത്തി. ഹസൻ നസ്‌റള്ളയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഖമേനിയുടെ പ്രസ്‌താവന.

'ലെബനനിലെ നിരാലംബരായ ജനതയെ കൂട്ടക്കൊല ചെയ്‌ത സയണിസ്റ്റ് ഭ്രാന്തൻ നായയുടെ ക്രൂരത ഒരിക്കൽ കൂടി ലോകത്തിന് മുന്നില്‍ വെളിപ്പെട്ടിരിക്കുകയാണ്. നേതാക്കളുടെ ദീർഘവീക്ഷണമില്ലാത്തതും മണ്ടത്തരം നിറഞ്ഞതുമായ നയം തെളിയിക്കുന്നതാണ് ആക്രമണം'- ഖമേനി പ്രസ്‌താവനയിൽ പറഞ്ഞു.

അതേസമയം, ലെബനനുമായി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതൽ റിസർവ് സൈനികരെ അണിനിരത്തുകയാണെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഇന്ന് രാവിലെ മൂന്ന് ബറ്റാലിയൻ റിസർവ് സൈനികരെ സജീവമാക്കിയതായാണ് സൈന്യം വ്യക്തമാക്കിയത്. ഇന്ന് രാവിലെ തെക്കൻ ബെയ്റൂത്തിലും കിഴക്കൻ ലെബനനിലെ ബെക്കാ താഴ്വരയിലും ഇസ്രയേൽ സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു.

Also Read: ഹിസ്‌ബുള്ള കമാന്‍ഡര്‍ മുഹമ്മദ് അലി ഇസ്‌മയിലിനെയും അദ്ദേഹത്തിന്‍റെ അടുത്ത അനുയായിയേയും കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.