ടെക്‌സസ്: സമൂഹ മാധ്യമമായ എക്‌സിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ലോക നേതാവായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനം അറിയിച്ച് എക്‌സിന്‍റെയും ടെസ്‌ലയുടെയും സിഇഒ എലോൺ മസ്‌ക്. എക്‌സില്‍ 100 ദശലക്ഷത്തിലധികം പേരാണ് നരേന്ദ്ര മോദിയെ ഫോളോ ചെയ്യുന്നത്. ഫോളോവേഴ്‌സിന്‍റെ കാര്യത്തില്‍ മറ്റ് ലോക നേതാക്കളെക്കാള്‍ വളരെ മുന്നിലായതിന് പിന്നാലെയാണ് മോദിയ്‌ക്ക് മസ്‌കിന്‍റെ അഭിനന്ദനം.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന് നിലവിൽ 38.1 ദശലക്ഷം ഫോളോവേഴ്‌സ് ആണുള്ളത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് 11.2 ദശലക്ഷം ഫോളോവേഴ്‌സ്, ഫ്രാൻസിസ് മാർപാപ്പക്ക് 18.5 ദശലക്ഷം എന്നിങ്ങനെയാണ് എക്‌സിലെ ഫോളോവേഴ്‌സിന്‍റെ കണക്ക്.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ, പ്രധാനമന്ത്രി മോദിയുടെ എക്‌സ് അക്കൗണ്ടില്‍ ഏകദേശം 30 ദശലക്ഷം ഫോളോവേഴ്‌സാണ് പുതുതായി എത്തിയത്.
Read More : 100 മില്യൺ കടന്നു; എക്‌സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നേതാവായി നരേന്ദ്ര മോദി