ETV Bharat / international

അറുപതാം വയസിൽ മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് പട്ടം; ചരിത്രത്തിൽ ഇടം പിടിച്ച് അർജൻ്റീനക്കാരി - MISS UNIVERSE BUENOS AIRES 2024

author img

By ETV Bharat Kerala Team

Published : Apr 28, 2024, 12:10 PM IST

പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് അഭിഭാഷകയും പത്രപ്രവർത്തകയുമായ അലക്‌സാന്ദ്ര റോഡ്രിഗസ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

ALEJANDRA RODRIGUEZ  MISS UNIVERSE BUENOS AIRES  മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ്  സൗന്ദര്യമത്സരം
Journalist Just Won Miss Universe Buenos Aires At 60

മാഡ്രിഡ്: മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് പട്ടം നേടി ചരിത്രത്തിൽ ഇടം പിടിച്ച് അറുപതുകാരി അലക്‌സാന്ദ്ര റോഡ്രിഗസ്. സൗന്ദര്യമത്സര സങ്കല്‌പങ്ങളെയും ചട്ടക്കൂടുകളെയും കാറ്റിൽ പറത്തിയാണ് അർജൻ്റീനക്കാരി ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. സന്ദര്യ മത്സരത്തിൽ ആദ്യമായാണ് ഒരു അറുപതുകാരി കിരീടം നേടുന്നത്.

അഭിഭാഷകയും പത്രപ്രവർത്തകയുമായ അലക്‌സാന്ദ്ര പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് അപൂർവ നേട്ടം സ്വന്തമാക്കിയത്. മെയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജൻ്റീന മത്സരത്തില്‍ അലക്‌സാന്ദ്രയായിരിക്കും ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുക. അതിൽ വിജയിക്കാനായാൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് കിരീടത്തിനായി അര്‍ജന്‍റീനയെ പ്രതിനിധീകരിക്കുന്നതും അലക്‌സാന്ദ്രയായിരിക്കും.

സൗന്ദര്യത്തിന്‍റെ ഉദാഹരണം ശാരീരികമായ അളവുകൾ മാത്രമല്ല എന്നതാണ് എന്‍റെ വിജയം. സൗന്ദര്യ മത്സരങ്ങളിൽ പുതിയൊരു മാതൃകയാകാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതുലും താൻ ആവേശത്തിലാണ്. തൻ്റെ തലമുറയിലെ സ്ത്രീകളെ പ്രതിനിധീകരിക്കാനുള്ള തൻ്റെ ആത്മവിശ്വാസവും അഭിനിവേശവും വിധികർത്താക്കൾ കണ്ടെന്ന് കരുതുന്നതായും അലക്‌സാന്ദ്ര പ്രതികരിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ലോക സൗന്ദര്യ മത്സരത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നത്. ഇതാണ് അലക്‌സാന്ദ്രയ്ക്ക് തുണയായത്. നിലവിൽ 17 മുതൽ 73 വരെ പ്രമുള്ളവർക്കാണ് സൗന്ദര്യ മത്സരിക്കാൻ പകെടുക്കാനാകുക. 2024 ൽ നടക്കുന്ന ലോക സൗന്ദര്യ മത്സരത്തിലും പുതിയ മാറ്റം ബാധകമാണ്.

Also Read: 'ഇന്ത്യയിൽ ചിലവഴിച്ച ദിവസങ്ങള്‍ വർണ്ണാഭവും വ്യത്യസ്‌തവും': ലോക സുന്ദരി ക്രിസ്റ്റിന പിസ്‌കോവ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.