ETV Bharat / entertainment

റാമോജി ഫിലിം സിറ്റി; സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുന്നൊരിടം - Ramoji Film City Hyderabad

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയം, വിനോദ സഞ്ചാരികളുടെയും പറുദീസയായ റാമോജി ഫിലിം സിറ്റി...

RAMOJI FILM CITY SPECIALITIES  RAMOJI FILM CITY FOUNDER RAMOJI RAO  RAMOJI FILM CITY A PARADISE FOR TOURISTS  റാമോജി ഫിലിം സിറ്റി ഹൈദരബാദ്
Ramoji Film City (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 6:08 PM IST

ഹൈദരാബാദ് : തെലങ്കാനയിൽ, ഹൈദരാബാദിൻ്റെ ഹൃദയഭാഗത്തായി ഭാവനയുടെ അതിർവരമ്പുകൾ മറികടക്കുന്ന ഒരു വിസ്‌മയമുണ്ട് - റാമോജി ഫിലിം സിറ്റി, റാമോജി റാവുവിൻ്റെ മനസിൽ വിരിഞ്ഞ ആശയം. സമാനതകളില്ലാത്ത സർഗാത്മകതയുടെയും പുതുമയുടെയും തെളിവായി ഈ വിശാലമായ സമുച്ചയം നിലകൊള്ളുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണ് റാമോജി ഫിലിം സിറ്റി.

തെലുഗു സിനിമയെ ആഗോള തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ഫിലിം സിറ്റിയുടെ ഉത്ഭവം ഒരു കാരണമായി. റാമോജി റാവു എന്ന അതികായന്‍റെ ദീർഘവീക്ഷണത്തിന്‍റെ ഫലമായി പടുത്തുയർത്തപ്പെട്ട ഫിലിം സിറ്റി ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമാണ കേന്ദ്രമായി ഗിന്നസ് ബുക്കിലും ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരെ ആകർഷിച്ചുകൊണ്ട് സിനിമാറ്റിക് മികവിൻ്റെ പ്രഭവകേന്ദ്രമായി റാമോജി ഫിലിം സിറ്റി മാറി. ഒപ്പം ചലച്ചിത്രനിർമാണത്തിൻ്റെ ഭൂപ്രകൃതിയെ പുനർനിർവചിക്കുകയും മികവിൻ്റെയും പുതുമയുടെയും പുതിയ മാനദണ്ഡങ്ങൾ തീർക്കുകയും ചെയ്‌തു.

ഏകദേശം 2000 ഏക്കർ (8.1 km2) സ്ഥലത്താണ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരികളുടെ പറുദീസ കൂടിയാണിത്. കുന്നുകൾ, പാറകൾ, തരിശായ നിലങ്ങൾ എന്നിവ ഫിലിം സിറ്റിയുടെ ഓരോ കോണിലും ഓരോ കഥ പറയുന്നു. അത്യാധുനിക സൗകര്യങ്ങളും അസംഖ്യം പശ്ചാത്തലങ്ങളുമുള്ള റാമോജി ഫിലിം സിറ്റി ഭാഷയോ വിഭാഗമോ പരിഗണിക്കാതെ ഓരോ ചലച്ചിത്ര നിർമാതാവിൻ്റെയും സ്വപ്‌നങ്ങൾക്ക് ചിറകേകുന്നു.

ചലച്ചിത്ര പ്രവർത്തകർക്ക് മുന്നിൽ നിരവധി ഓപ്ഷനുകളാണ് ഫിലിം സിറ്റി തുറന്നുവയ്‌ക്കുന്നത്. ഏത് കഥയ്‌ക്കും അനുയോജ്യമായ പശ്ചാത്തലം ഈ സ്വപ്‌നഭൂമികയിൽ റെഡിയാണ്. എയർപോട്ടോ ആശുപത്രിയോ ക്ഷേത്രമോ, സീൻ ഏതുമായിക്കൊള്ളട്ടെ നൂറുകണക്കിന് ലൊക്കേഷനുകൾ റാമോജി ഫിലിം സിറ്റി വാഗ്‌ദാനം ചെയ്യുന്നു.

അതേസമയം റാമോജി ഫിലിം സിറ്റിയെ വ്യത്യസ്‌തമാക്കുന്നത് മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ്. അത്യാധുനിക സൗകര്യങ്ങൾ, പുത്തൻ ലൈറ്റിങ് സംവിധാനങ്ങൾ, അന്തർദേശീയ തലത്തിലുള്ള ക്യാമറകൾ, എർത്ത് സ്റ്റേഷൻ എന്നിവയുൾപ്പടെ ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ വിരൽത്തുമ്പിൽ ആവശ്യമായതെല്ലാം ഉണ്ട്.

ഷൂട്ടിങ് ലൊക്കേഷൻ മാത്രമല്ല, മഹത്തായ ആഘോഷങ്ങൾക്കും കോർപ്പറേറ്റ് ഇവൻ്റുകൾക്കുമുള്ള ഒരു ലക്ഷ്യസ്ഥാനം കൂടിയാണ് റാമോജി ഫിലിം സിറ്റി. 20 മുതൽ 2000 വരെ ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന മീറ്റിങ് ഹാളുകളും അതുപോലെ തന്നെ ആഡംബര വസതികളും ലോകോത്തര സൗകര്യങ്ങളും ഉള്ളതിനാൽ, ഓരോ അവസരവും അവിസ്‌മരണീയമായ അനുഭവമായി മാറുന്നു. ഏത് അവസരത്തിനും അനുയോജ്യമായ വേദിയായി ഇവിടം വർത്തിക്കുന്നു.

റാമോജി ഫിലിം സിറ്റിയുടെ ഏറ്റവും ആകർഷകമായ വശം ഒരുപക്ഷേ സന്ദർശകരെ വിസ്‌മയത്തിൻ്റെയും ആനന്ദത്തിൻ്റെയും ലോകത്തേക്ക് കൊണ്ടുപോകാനുള്ള കഴിവാണ്. കുട്ടികൾക്കുള്ള രസകരമായ കേന്ദ്രങ്ങൾ മുതൽ മുതിർന്നവർക്കുള്ള സെൻസേഷണൽ സ്‌പോട്ടുകൾ വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സാഹസികത ഇഷ്‌ടപ്പെടുന്നവർക്കും ആസ്വദിക്കാൻ ഏറെയുണ്ട്.

സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്ന റാമോജി ഫിലിം സിറ്റിയിൽ ഭാവനയ്‌ക്ക് അതിരുകളില്ല. ഇതൊരു ഫിലിം സിറ്റി മാത്രമല്ല, എന്തും സാധ്യമാകുന്ന ഒരു ലോകത്തേക്കുള്ള കവാടം കൂടിയാണ്. പുതുമയുടെയും മികവിൻ്റെയും അശ്രാന്ത പരിശ്രമത്തിൻ്റെയും തെളിവായി നിലകൊള്ളുന്ന റാമോജി ഫിലിം സിറ്റി പ്രേക്ഷകരെയും ചലച്ചിത്ര പ്രവർത്തകരെയും ഒരേപോലെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.

ALSO READ: റാമോജി റാവു; പ്രിന്‍റ്, ഇലക്‌ട്രോണിക്, ഡിജിറ്റൽ മീഡിയയിൽ വിപ്ലവം സൃഷ്‌ടിച്ച മീഡിയ ടൈക്കൂൺ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.