ETV Bharat / entertainment

രാമാനന്ദ് സാഗറിൻ്റെ രാമായണം പരമ്പര ടിവിയിൽ തിരിച്ച് വരവിന് ഒരുങ്ങുന്നു

author img

By ETV Bharat Kerala Team

Published : Jan 31, 2024, 5:19 PM IST

Updated : Jan 31, 2024, 5:43 PM IST

രാമാനന്ദ് സാഗറിൻ്റെ ഇതിഹാസ പരമ്പര രാമായണം ടെലിവിഷനിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ്. രാമായണത്തില്‍ അരുൺ ഗോവിൽ രാമനെയും, ദീപിക ചിഖ്ലിയ സീതയെയും, സുനിൽ ലാഹിരി ലക്ഷ്‌മണനെയും അവതരിപ്പിക്കുന്നു. ഷോ ഉടൻ തന്നെ ഡിഡി നാഷണലിൽ തിരിച്ചെത്തും.

Ramayan  Ramanand Sagar  Arun Govil  Deepika Chikhlia  രാമാനന്ദ് സാഗറിന്‍റെ രാമായണം  ദൂരദർശൻ
രാമാനന്ദ് സാഗറിൻ്റെ രാമായണം ടിവിയിൽ തിരിച്ച് വരവിന് ഒരുങ്ങുന്നു

ഹൈദരാബാദ് : 1987 ൽ ടെലിവിഷൻ സ്‌ക്രീനുകളിലെത്തിയ രാമാനന്ദ് സാഗറിന്‍റെ 'രാമായണം' തിരിച്ചുവരവിന് ഒരുങ്ങുകയാണ് (Ramanand Sagar's Ramayan Is Set To Make A Return). ഈ പ്രതീകാത്മക അനുരൂപീകരണം പ്രേക്ഷകരുടെ ഹൃദയത്തിൽ അതിന്‍റെ സ്ഥാനം ഉറപ്പിച്ചതിനാലാണ് രാമായണം തിരിച്ചുവരവിനായി ഒരുങ്ങുന്നത്. രാമായണം വ്യവസായത്തിൽ കൾട്ട് ക്ലാസിക് പദവി കൈവരിച്ചിട്ടുണ്ട്. യഥാർത്ഥ റിലീസിംഗിനിടെ മികച്ച പ്രതികരണം ലഭിച്ച ഷോ, ഇന്ത്യൻ ടെലിവിഷനിൽ ചരിത്രത്തിൽ ഇതുവരെ ഉണ്ടാക്കിയിട്ടുള്ള ഏറ്റവും ജനപ്രിയമായ പുരാണ കഥകളില്‍ ഒന്നാണ് (Most Popular Mythological Sagas).

രാമാനന്ദ് സാഗറിന്‍റെ രാമായണത്തിന്‍റെ പുനഃസംപ്രേക്ഷണം ദൂരദർശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് ദൂരദർശൻ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ആരാധകരില്‍ ഇത് ആവേശം സൃഷ്‌ടിച്ചു. സോഷ്യൽ മീഡിയയിൽ പങ്കിട്ട ഹ്രസ്വ ക്ലിപ്പില്‍ ഷോയുടെ സാരാംശം ഉൾക്കൊള്ളുന്നു, അതിനെ മതത്തിന്‍റെയും സ്നേഹത്തിന്‍റെയും സമർപ്പണത്തിന്‍റെയും സമാനതകളില്ലാത്ത കഥയായി ആണ് വിശേഷിപ്പിക്കുന്നത്. ഡി ഡി നാഷണലിലെ ഈ പ്രിയപ്പെട്ട ക്ലാസിക്കിന്‍റെ തിരിച്ചുവരവ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഈയിടെ രാമമന്ദിർ പ്രാൺ പ്രതിഷ്‌ഠാ ചടങ്ങ് ആവേശത്തോടെ ആഘോഷിച്ച രാഷ്‌ട്രം, ശ്രീരാമഭക്തിയിൽ മുഴുകിയിരിക്കുകയാണെന്നും, ഈ മിത്തോളജിക്കൽ മാസ്‌റ്റര്‍പീസ് വീണ്ടും സംപ്രേക്ഷണം ചെയ്യുന്നത് പ്രേക്ഷകരിൽ ഭക്തി ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

ടെലികാസ്‌റ്റ് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇതിഹാസ കഥയിൽ ഒരു മികച്ച താരനിര തന്നെയാണുള്ളത്. രാമായണത്തില്‍ അരുൺ ഗോവിൽ രാമനെയും, ദീപിക ചിഖ്ലിയ സീതയേയും, സുനിൽ ലാഹിരി ലക്ഷ്‌മണനെയും അവതരിപ്പിക്കുന്നു. പരേതനായ ദാരാ സിംഗ് ഹനുമാനും രാവണനായി പരേതനായ അരവിന്ദ് ത്രിവേദിയും നൽകിയ ശ്രദ്ധേയമായ സംഭാവനകൾ രാമായണത്തെ കൂടുതൽ സമ്പന്നമാക്കിയിരുന്നു.

2020 ൽ ലോക്ക്ഡൗൺ കാലയളവിൽ, രാമായണം ദൂരദർശനിൽ സംപ്രേഷണം ചെയ്‌തിരുന്നു. ഇത് കാഴ്‌ചക്കാരെ ആകർഷിക്കുകയും ചെയ്‌തിരുന്നു. രാമായണം സംപ്രേക്ഷണം ചെയ്‌തതിന് പിന്നാലെ ഡി ഡി ഭാരതിയും ആ സമയത്ത് ബി ആർ ചോപ്രയുടെ മഹാഭാരതം വീണ്ടും റിലീസ് ചെയ്‌തിരുന്നു. രാമാനന്ദ് സാഗറിന്‍റെ രാമായണത്തിന്‍റെ തിരിച്ചുവരവിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, തലമുറകളായി ഇന്ത്യക്കാരെ പ്രതിധ്വനിപ്പിക്കുന്ന ഒരു ഗൃഹാതുരമായ യാത്രയ്ക്കുള്ള കാത്തിരിപ്പ് വർദ്ധിക്കുകയാണ്.

ALSO READ : നാല് വർഷത്തെ ഇടവേളയക്ക് ശേഷമുള്ള ബോളിവുഡ് സുല്‍ത്താന്‍റെ തിരിച്ചുവരവ്, ആരാധകർ അവരുടെ ഹൃദയത്തില്‍ സ്ഥാനം നല്‍കിയെന്ന് ഷാരൂഖ് ഖാൻ

Last Updated : Jan 31, 2024, 5:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.