എറണാകുളം: താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റായി നടൻ മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരഭിപ്രായം ഇല്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദീർഘകാലം അമ്മയുടെ പ്രസിഡന്‍റ് ആയിരുന്ന നടൻ ഇന്നസെന്‍റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് മൂന്നുവർഷം മുൻപാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്‍റ് കസേരയിലേക്ക് എത്തിച്ചേർന്നത്.
മറ്റു മത്സരാർഥികളോ എതിരഭിപ്രായങ്ങളോ ഇല്ലാതെയാണ് മോഹൻലാൽ ഇത്തവണയും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഇടവേള ബാബു ഒഴിഞ്ഞതോടെ സ്ഥാനത്തിന് വേണ്ടിയുള്ള മൂന്ന് താരങ്ങളുടെ പത്രിക സമർപ്പണം നടന്നു കഴിഞ്ഞു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തിന് വേണ്ടിയും ഇത്തവണ പത്രിക സ്വീകരിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടൻ സിദ്ധിഖ്, നടി കുക്കു പരമേശ്വരൻ, നടൻ ഉണ്ണി ശിവപാൽ തുടങ്ങിയവരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ജഗദീഷ്, മഞ്ജുപിള്ള, ജയൻ ചേർത്തല എന്നിവർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചു. ജൂൺ 30ന് നടക്കുന്ന അമ്മ ജനറൽബോഡി മീറ്റിങ്ങിൽ ആയിരിക്കും മേൽപ്പറഞ്ഞ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
Also Read: ബ്ലോക്ക് പഞ്ചായത്തിലെ പരിപാടിക്കെത്തി മോഹന്‍ലാൽ; അത്ഭുതത്തോടെ നാട്ടുകാര്‍- വീഡിയോ