ETV Bharat / entertainment

ഇന്ത്യന്‍ സിനിമയ്ക്ക് 'ആടുജീവിതം' നൽകിയതിന് നന്ദി; സംവിധായകന്‍ ബ്ലെസിക്ക് നന്ദിയറിയിച്ച് മോഹൻലാൽ - The Goat Life

നജീബായി പൃഥ്വിയുടെ പരകായ പ്രവേശം; വിസ്‌മയമാകാനൊരുങ്ങി ആടുജീവിതം. ചിത്രം മാർച്ച് 28ന് തിയേറ്ററുകളിലെത്തും.

Mohanlal The Goat Life Audio Launch  Prithviraj Sukumaran  Aadujeevitham  Blessy
Mohanlal Heaps Praise on Prithviraj Sukumaran's The Goat Life Team, Lauds Blessy's Passion
author img

By ETV Bharat Kerala Team

Published : Mar 13, 2024, 4:35 PM IST

ഹൈദരാബാദ്: ആരാധകരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. മലയാള സിനിമാ ആസ്വാദകർ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്‍റെ ഓഡിയോ ലോഞ്ചിംഗ് നടന്നു (The Goat Life).

  • " class="align-text-top noRightClick twitterSection" data="">

ചടങ്ങിൽ സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രത്തിന്‍റെ നിർമ്മാതാക്കളെ പ്രശംസിക്കുകയും ചിത്രത്തിൻ്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തു. "ഓരോ ശ്വാസവും ഒരു യുദ്ധമാണ്" എന്ന ചിത്രത്തിൻ്റെ ടാഗ്‌ലൈനിനെ എടുത്തു പറഞ്ഞായിരുന്നു മോഹൻലാലിന്‍റെ അഭിനന്ദനം. അത് സിനിമയുടെ സത്തയെ നന്നായി ഉൾക്കൊള്ളുന്നുവെന്ന് ലാല്‍ പറഞ്ഞു (Mohanlal at the The Goat Life Audio Launch).

മോഹൻലാലിന്‍റെ വാക്കുകളിലേക്ക്..

"കൊവിഡ് കാരണം ചിത്രീകരണവേളയിൽ ആടുജീവിതം ടീമിന് നേരിടേണ്ടി വന്ന വെല്ലുവിളികൾ വളരെ വലുതാണ്. എല്ലാ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഈ ചിത്രത്തിനായി തങ്ങളുടേതായ ഒരു ഭാഗം സംഭാവന ചെയ്‌തതായി എനിക്ക് തോന്നുന്നു. അവരുടെ പ്രതീക്ഷകളും പ്രാർത്ഥനകളും ഈ സിനിമയിൽ ഇഴ ചേർന്നിരിക്കുന്നു." സിനിമയിലെ അഭിനേതാക്കളുടെയും, അണിയറ പ്രവർത്തകരുടെയും അർപ്പണബോധം അഭിനന്ദനാര്‍ഹമാണ്".

ചലച്ചിത്ര നിർമ്മാണത്തിൽ അസാധ്യമെന്നു തോന്നുന്ന നേട്ടങ്ങൾ കൈവരിക്കാനുള്ള ബ്ലെസിയുടെ കഴിവിനെയും അദ്ദേഹം പ്രശംസിച്ചു. ചടങ്ങിൽ സിനിമ നിർമ്മിക്കുന്നതിൻ്റെ പിന്നിലെ നീണ്ട യാത്രയെക്കുറിച്ചും തൻ്റെ കാഴ്‌ചപ്പാടിൻ്റെ സാക്ഷാത്കാരത്തെക്കുറിച്ചും സമവിധായകന്‍ ബ്ലെസി വാചാലനായി.

ബ്ലസിയുടെ വാക്കുകള്‍...

"സത്യം ഒരിക്കലും കെട്ടുകഥയേക്കാൾ അപരിചിതമായിരുന്നില്ല. 'നമ്മൾ ജീവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് മിഥ്യകളാണ്' എന്നാണ് യഥാർത്ഥത്തിൽ നോവലിൻ്റെ ടാഗ്‌ലൈൻ. ഒരിക്കലും ആടുജീവിതം എന്ന പുസ്‌തകത്തിന്‍റെ ഡോക്കുമെന്‍റേഷൻ മാത്രമായി ചിത്രം ഒരുങ്ങരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു. ആടുജീവിതം തന്‍റെ കാഴ്‌ചപ്പാടിലൂടെ പറയുവാനാണ് ശ്രമിച്ചിട്ടുള്ളത്".

അർത്ഥവത്തായ സിനിമകൾ സൃഷ്‌ടിക്കുന്നതിലുള്ള ബ്ലെസിയുടെ അഭിനിവേശത്തെ അഭിനന്ദിച്ച മോഹൻലാൽ അദ്ദേഹത്തിൻ്റെ എല്ലാ പ്രാർത്ഥനകളും സഫലമാകട്ടെ എന്നും ആശംസിച്ചു. ഇത്തരമൊരു ശ്രദ്ധേയമായ ചിത്രം നൽകിയതിന് ബ്ലെസിക്ക് മോഹൻലാൽ നന്ദിയും പറഞ്ഞു (Aadujeevitham).

ബെന്യാമിന്‍റെ അതിപ്രശസ്‌തമായ 'ആടുജീവിതം' എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്‌ത സിനിമയാണിത്. ചിത്രത്തിൽ നജീബ് എന്ന നായക കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബായി മാറുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിച്ചിരുന്നു.

2008ലായിരുന്നു ബ്ലെസി ഈ ചിത്രത്തിന്‍റെ പ്രാരംഭ വർക്കുകൾ ആരംഭിച്ചത്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്ക് ഒടുവിൽ 2018ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഒടുക്കം കഴിഞ്ഞ വർഷം ജൂലൈ 14ന് പൂർത്തിയായി (Prithviraj Sukumaran).

പത്ത് വർഷം കാത്തിരുന്നാണ് ചലച്ചിത്ര സംവിധായകന്‍ ബ്ലെസിയും നടൻ പൃഥ്വിരാജ് സുകുമാരനും ആടുജീവിതം പൂർത്തിയാക്കിയത്. നജീബ് എന്ന കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ തന്‍റെ ജീവിതത്തിലെ പത്ത് വർഷങ്ങളാണ് പൃഥ്വിരാജ് സുകുമാരൻ മാറ്റിവച്ചത്.

ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷൂട്ട് ചെയ്‌തത് ജോർദാനിലായിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയാണ് 'ആടുജീവിതം'. എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്‌ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായികയായി എത്തുന്നത്.

ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിൽ എത്തുന്ന ചിത്രം മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിൽ എത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.