ETV Bharat / entertainment

'നാം ചേർന്ന വഴികളിൽ...': പ്രണയം നിറച്ച് 'ലിറ്റിൽ ഹാർട്‌സി'ലെ ഗാനം; തിളങ്ങി ബാബുരാജ് - Little Hearts new song

author img

By ETV Bharat Kerala Team

Published : Apr 6, 2024, 7:04 PM IST

ഷെയിൻ നിഗവും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലിറ്റിൽ ഹാർട്‌സ്' എബി ട്രീസ പോൾ, ആന്‍റോ ജോസ് പെരേര എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്

SHANE NIGAM MAHIMA IN LITTLE HEARTS  SHANE NIGAM MAHIMA NAMBIAR MOVIE  NAAM CHERNNA VAZHIKALIL SONG  BABURAJ LOVE SONG
Little Hearts movie song

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഒരുങ്ങുന്ന പുതിയ സിനിമയാണ് 'ലിറ്റിൽ ഹാർട്‌സ്'. ഷെയിൻ നിഗവും മഹിമ നമ്പ്യാരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ സിനിമയിലെ പുതിയ ഗാനം പുറത്തുവന്നു. 'നാം ചേർന്ന വഴികളിൽ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

  • " class="align-text-top noRightClick twitterSection" data="">

നടൻ ബാബുരാജും രമ്യ സുവിയുമാണ് ഗാനരംഗത്തിൽ. മനോഹരമായി അണിയച്ചൊരുക്കിയ പ്രണയഗാനമാണ് ഇതെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങൾ. കൈലാസ് മേനോൻ ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. വിജയ് യേശുദാസിനൊപ്പം ജൂഡിത്ത് ആനും ചേർന്നാണ് ആലാപനം. ബി കെ ഹരിനാരായണനാണ് വരികൾക്ക് പിന്നിൽ.

എബി ട്രീസ പോൾ, ആന്‍റോ ജോസ് പെരേര എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'ലിറ്റിൽ ഹാർട്‌സ്' ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ്. സിബി എന്ന നായക കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ ഷെയിൻ നിഗം അവതരിപ്പിക്കുന്നത്. ശോശ എന്ന കഥാപാത്രമായാണ് മഹിമ എത്തുന്നത്. സിബിയുടെ അച്ഛന്‍റെ വേഷമാണ് ബാബുരാജ് അവതരിപ്പിക്കുന്നത്.

മൂന്നുപേരുടെ വ്യത്യസ്‌തമായ പ്രണയവും ഇവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. ഏറെ രസകരമായാണ് ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ഷൈൻ ടോം ചാക്കോയും 'ലിറ്റിൽ ഹാർട്‌സ്' സിനിമയിൽ പ്രധാന വേഷത്തിലുണ്ട്.

സാന്ദ്ര തോമസ് പ്രൊഡക്ഷന്‍റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ലിറ്റിൽ ഹാർട്‌സ്'. സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്നാണ് നിർമാണം. 'നല്ല നിലാവുള്ള രാത്രി' ആണ് ഈ ബാനറിൽ ഒരുങ്ങിയ ആദ്യ ചിത്രം. 2023 ജൂണിൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ചെമ്പൻ വിനോദ്, ബാബുരാജ്, ഗണപതി, ബിനു പപ്പു തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു.

അതേസമയം അർജുൻ അശോകൻ നായകനായെത്തിയ 'മെമ്പർ അശോകൻ' എന്ന സിനിമയ്‌ക്ക് ശേഷം എബി ട്രീസ പോൾ, ആന്‍റോ ജോസ് പെരേര എന്നിവർ സംവിധാനം ചെയ്‌ത ചിത്രമാണ് 'ലിറ്റിൽ ഹാർട്‌സ്'. ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, അനു മോഹൻ, എയ്‌മ റോസ്‌മി, മാല പാർവതി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. രാജേഷ് പിന്നാടൻ ആണ് ഈ സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയത്.

ബിജു മേനോൻ - റോഷൻ മാത്യു ഒന്നിച്ച 'ഒരു തെക്കൻ തല്ല് കേസ്', റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ' എന്നിവയുടെ തിരക്കഥ രചിച്ചതും രാജേഷായിരുന്നു. ലുക്ക് ജോസ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് നൗഫൽ അബ്‌ദുള്ളയാണ്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ സിനിമയിൽ ആകെ ഏഴ് പാട്ടുകളാണുള്ളത്.

പ്രൊഡക്ഷൻ ഹെഡ് - അനിറ്റ രാജ് കപിൽ, ക്രിയേറ്റീവ് ഹെഡ് - ഗോപിക റാണി, ക്രിയേറ്റീവ് ഡയറക്‌ടർ - ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിസൺ സി ജെ, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്‌ണൻ, കോസ്റ്റ്യൂം - അരുൺ മനോഹർ, ആർട്ട് - അരുൺ ജോസ്, കൊറിയോഗ്രഫി - റിഷ്‌ദാൻ അബ്‌ദുൾ റഷീദ്, സ്റ്റിൽസ് - അനീഷ് ബാബു, ഡിസൈൻസ് - എയ്‌സത്തറ്റിക് കുഞ്ഞമ്മ തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: 'ഏദൻ പൂവേ മനംതന്ന പെണ്ണേ...'; ഷെയിനും മഹിമയും ഒന്നിക്കുന്ന 'ലിറ്റിൽ ഹാർട്ട്‌സി'ലെ പുതിയ ​ഗാനമെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.