ഹൈദരാബാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കൽക്കി 2898 എഡി, അഡ്വാൻസ് ബുക്കിങ്ങിൽ പുതിയ റെക്കോർഡുകൾ കുറിക്കുന്നു. തെലുങ്കാനയില്‍ മാത്രമല്ല, ലോകമെമ്പാടും ചിത്രത്തിന്‍റെ റിലീസിനായി ഉറ്റുനോക്കുകയാണ് ആരാധകര്‍. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം, കന്നഡ ഭാഷകളിലായി നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഡ്വാൻസ് ടിക്കറ്റ് വിൽപ്പനയിൽ ഇതിനകം തന്നെ 35 കോടിയിലധികം രൂപ ചിത്രം നേടി.
ആദ്യ ദിനം തന്നെ 10 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റെന്നാണ് പുറത്തുവരുന്ന കണക്കുകൾ . തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിലായി 13,628 ഷോകളിൽ നിന്ന് 35.93 കോടി രൂപയാണ് റിലീസിന് മുന്നേ തന്നെ ചിത്രം സ്വന്തമാക്കിയത്. ഇന്ത്യയിൽ ഇതിനോടകം 2 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച ചിത്രം അഡ്വാൻസ് ബുക്കിങ്ങിലൂടെ നോർത്ത് അമേരിക്കയിൽ 3 മില്യൺ ഡോളർ നേടി.
𝐓𝐡𝐢𝐬 𝐢𝐬 𝐏𝐫𝐚𝐛𝐡𝐚𝐬' 𝐖𝐨𝐫𝐥𝐝……..
— Prathyangira Cinemas (@PrathyangiraUS) June 25, 2024
𝐚𝐧𝐝 𝐰𝐞’𝐫𝐞 𝐚𝐥𝐥 𝐣𝐮𝐬𝐭 𝐋𝐈𝐕𝐈𝐍𝐆 𝐈𝐍 𝐈𝐓! 🔥🔥
100K+ Tickets sold for #Kalki2898AD Premieres. #Prabhas @VyjayanthiFilms @Kalki2898AD pic.twitter.com/G7y4TweztQ
ഏതാനും തിയേറ്ററുകൾ ഇന്നലെ ടിക്കറ്റ് വിൽപന ആരംഭിച്ചു. അതേസമയം ആന്ധ്രാപ്രദേശിൽ കുറച്ച് മുമ്പ് പൂർണ്ണമായും അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ചിരുന്നു. രണ്ട് സംസ്ഥാന സർക്കാരുകളും ടിക്കറ്റ് നിരക്ക് വർധന അംഗീകരിച്ചിട്ടുണ്ട്. എല്ലാ കണ്ണുകളും ഇപ്പോൾ റിലീസ് ദിവസത്തെ കണക്കിലാണ്. കൽക്കി 2898 എഡിയുടെ ആദ്യ ദിനം, ആർആർആർന്‍റെ റെക്കോർഡ് മറികടക്കുമെന്നാണ് വിദഗ്‌ധരുടെ പ്രതീക്ഷ.
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 23 മുതൽ തന്നെ അഡ്വാൻസ് ബുക്കിങ്ങുമായി പുതിയ ഉയരങ്ങളിലെത്തിയിരുന്നു. ഈ സയൻസ് ഫിക്ഷൻ ആക്ഷൻ-ത്രില്ലർ ചിത്രം, ബോക്‌സ് ഓഫീസിൽ തരംഗമായി മാറുമെന്നാണ് സിനിമാ ലോകം ഒന്നടങ്കം കരുതുന്നത്. ചിത്രത്തിൻ്റെ ആദ്യദിനത്തിൽ 200 കോടിയിലധികം ഗ്രോസ് നേടുമെന്നാണ് വ്യാപാര വെബ്‌സൈറ്റ് സാക്‌നിക്ക് പ്രവചിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ സിനിമാ അരങ്ങേറ്റങ്ങളിലൊന്നായി കല്‍ക്കി മാറും.
A journey into the future awaits!#Kalki2898AD bookings are open now across Andhra Pradesh.
— Vyjayanthi Movies (@VyjayanthiFilms) June 25, 2024
🎟️ https://t.co/xbbZpkWzqs@SrBachchan @ikamalhaasan #Prabhas @deepikapadukone @nagashwin7 @DishPatani @Music_Santhosh @VyjayanthiFilms @Kalki2898AD @saregamaglobal @saregamasouth… pic.twitter.com/DaC7RoTf29
പ്രവചനമനുസരിച്ച്, കൽക്കി 2898 എഡി ഇന്ത്യയിൽ 120 കോടിയിലധികം ഗ്രോസ് കളക്ഷനുമായി അരങ്ങേറ്റം കുറിക്കും. ആഗോളതലത്തിൽ 180 കോടിയിലധികവും ആഗോള ഓപ്പണിംഗിനായി 60 കോടിയിലധികവും ചിത്രം ഗ്രോസ് നേടുമെന്നും പ്രവചിക്കപ്പെടുന്നു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായിരിക്കും ഇത്. നിലവിൽ ഏറ്റവും വലിയ ഓപ്പണിംഗ് ഡേ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകൾ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ (223 കോടി രൂപ), ബാഹുബലി 2 (214 കോടി രൂപ) എന്നിവയാണ്.
ALSO READ: 'ആ വാനില ആകാശത്തെ തൊടാൻ കുറച്ച് ചോക്ലേറ്റ്'; വിറ്റിലിഗോ ദിനത്തിൽ പോസിറ്റീവ് പോസ്റ്റുമായി മംമ്‌ത