ETV Bharat / entertainment

അപ്പാനി ശരത്, ശ്വേതാ മേനോൻ, ശബരീഷ് വർമ എന്നിവർ പ്രധാന വേഷങ്ങളില്‍; തരംഗമാകാൻ 'ജങ്കാർ', ഫസ്റ്റ് ലുക്ക്‌ പോസ്‌റ്റർ പുറത്ത് - JANKAR MOVIE FAST LOOK POSTER

author img

By ETV Bharat Kerala Team

Published : May 24, 2024, 6:45 PM IST

ത്രില്ലർ ജോണർ പ്രതിഫലിപ്പിക്കുന്ന പോസ്‌റ്റർ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.

ജങ്കാർ  ജങ്കാർ ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റർ  JANKAR MOVIE FAST LOOK POSTER  ജങ്കാർ റിലീസ്
JANKAR FAST LOOK POSTER (ETV Bharat)

എറണാകുളം : അപ്പാനി ശരത്, ശ്വേതാ മേനോൻ, ശബരീഷ് വർമ എന്നിവർ പ്രധാന കഥാപാത്രങ്ങളായി മനോജ് ടി യാദവ് എഴുതി സംവിധാനവും ചെയ്യുന്ന ജങ്കാർ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലൂക്ക് പോസ്‌റ്റർ പുറത്തിറങ്ങി. ത്രില്ലർ ജോണർ പ്രതിഫലിപ്പിക്കുന്ന പോസ്‌റ്റർ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്.

എംസി മുവീസിന്‍റെ ബാനറിൽ ബാബുരാജ് എംസി നിർമ്മിക്കുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി ഒരു തുരുത്തിലേക്ക് എത്തപ്പെടുന്ന യുവാവും, യുവതിയും അവിടെ നേരിടേണ്ടിവരുന്ന സംഭവബഹുലമായ കാര്യങ്ങളാണ് പ്രമേയമാക്കുന്നത്. പകയും പ്രതികാരവും പ്രണയവുമെല്ലാം ചിത്രത്തിന്‍റെ പശ്ചാത്തലത്തെ ബലപ്പെടുത്തുന്നു.

അപ്പാനി ശരത്തിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാകും ജങ്കാറിലേത്. സുധീർ കരമന, അജ്‌മൽ സെയിൻ, ബൈജു പി കലാവേദി, ഷീല ശ്രീധരൻ, രേണു സൗന്ദർ, സ്നേ​ഹ, ആലിയ, അമിത മിഥുൻ, ​ഗീതി സംഗീത, ജോബി പാല, സലീഷ് വയനാട്, നവനീത് കൃഷ്‌ണ, ഷാബു പ്രൌദീൻ, രാജു, റാം, അനീഷ് കുമാർ, കുമാർ തൃക്കരിപ്പൂർ, പ്രിയ കോട്ടയം, ഷജീർ അഴിക്കോട് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു .

ബികെ ഹരി നാരായണൻ, സുമേഷ് സദാനന്ദ്, റിതേഷ് മോഹൻ (ഹിന്ദി ) എന്നിവർ ചേർന്നൊരുക്കുന്ന വരികൾക്ക് സംഗീതമൊരുക്കുന്നത് ബിജിബാലാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. സ്വപ്ന ബാബുരാജ്. ഛായാ​ഗ്രഹണം: രജു ആർ അമ്പാടി. എഡിറ്റർ: അയൂബ്ഖാൻ. അസോസിയേറ്റ് ഡയറക്‌ടർ: കെ ​ഗോവിന്ദൻകുട്ടി, വിഷ്‌ണു ഇരിക്കാശ്ശേരി. ആക്ഷൻ: മാഫിയ ശശി. കോറിയോ​ഗ്രഫി: ശാന്തി മാസ്‌റ്റർ.

മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ ഡിസൈനർ : ശ്രീനു കല്ലേലിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: രാംജിത് പ്രഭാത്, സ്‌റ്റിൽസ്: ഹരി തിരുമല, അനു പള്ളിച്ചൽ. അസോസിയേറ്റ് ഡയറക്‌ടർ: കെ ​ഗോവിന്ദൻകുട്ടി. കോസ്റ്റ്യൂമർ: സുകേഷ് താനൂർ. പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി. പിആർഒ മഞ്ജു ​ഗോപിനാഥ്, പ്രൊമോഷൻ കൺസൾട്ടന്‍റ് മിഥുൻ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read : ജോസേട്ടന്‍റെ ഇടിയിൽ ബോക്‌സ് ഓഫീസ് തകർന്നു; ടർബോയ്‌ക്ക് ആദ്യ ദിനം തന്നെ റെക്കോർഡ് കളക്ഷൻ - TURBO WON SIX CRORE ON FIRST DAY

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.