ETV Bharat / entertainment

'ഇവളാണ് എന്‍റെ കല്യാണി കുട്ടി',കമന്‍റടിക്കാര്‍ക്ക് മറുപടി; പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍ - GOPI SUNDAR PHOTO WITH PET DOG

ആര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാലും പുതിയ കാമുകിമാരാക്കുമെന്ന് ഗോപി സുന്ദര്‍. കമന്‍റടിക്കാര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍.

MUSICIAN GOPI SUNDAR  GOPI SUNDAR SHARES NEW PHOTO  ഗോപി സുന്ദര്‍ സംഗീത സംവിധായകന്‍  പുതിയ ചിത്രവുമായി ഗോപി സുന്ദര്‍
Gopi Sundar (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 17, 2024, 2:31 PM IST

മലയാളികള്‍ക്ക് ഏറെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപിസുന്ദര്‍. ഈ സംഗീത സംവിധായകന്‍റെ ഗാനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ഗോപി സുന്ദറിന്‍റെ പാട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. എന്നാല്‍ സംഗീതം മാത്രമല്ല ഗോപി സുന്ദറിന്‍റെ വ്യക്തി ജീവിതവും പലപ്പോഴും പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ചയാവാറുണ്ട്.

എന്നാല്‍ ഇതിനൊന്നും ഗോപി സുന്ദര്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയെന്നോണം ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍.

ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്‍റെ പുതിയ കാമുകിമാരായി കാണുന്നവര്‍ക്ക് നന്ദിയും നമസ്‌കാരവും പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദര്‍ തന്‍റെ വളര്‍ത്തു നായയ്‌ക്കൊപ്പമുള്ള ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവച്ചത്.

" ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെല്ലാം എന്‍റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്‍റോളികള്‍ക്കും നന്ദി. ഇവളാണ് എന്‍റെ കല്യാണി കുട്ടി" എന്ന ക്യാപ്ഷനോടെയാണ് ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയത്.

സംഗീതത്തിനപ്പുറം ഗോപി സുന്ദര്‍ എപ്പോഴും തന്‍റെ പ്രണയത്തെയും സുഹൃത്ത് ബന്ധങ്ങളെയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി വെളിപ്പെടുത്താറുണ്ട്. എന്നാല്‍ ഗോപി സുന്ദര്‍ ആര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാലും നിരവധി കിംവദന്തികളാണ് സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. പങ്കാളികളായിരുന്ന അഭയ ഹിരണ്‍മയി, അമൃത തുടങ്ങിയവരുമായുള്ള അടുപ്പവും വേര്‍പിരിയലുമൊക്കെ സമൂഹിക മാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചയായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വനിതാ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ നിരന്തരം ഗോപി സുന്ദര്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇതിനെല്ലാം കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഗോപി സുന്ദറിനെതിരെ ഉയരാറുള്ളത്.

പ്രിയ സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം അടുത്തിടെ ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു. 'ഞങ്ങളുടെ ആനന്ദകരമായ ഇടം' എന്ന ക്യാപ്‌ഷനോടെയാണ് ഗോപി സുന്ദര്‍ ഈ ചിത്രം സമൂഹമാധ്യത്തില്‍ പങ്കുവച്ചത്. ഇതോടെ മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന അഭ്യൂഹസങ്ങള്‍ വീണ്ടും തലപൊക്കി. എന്നാല്‍ ഈ വിഷയത്തില്‍ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗോപി സുന്ദര്‍ മയോനിക്കൊപ്പം തന്‍റെ ജന്മദിനം ആഘോഷിച്ചതും ഇതിന് കാരണമായി. 'എക്കാലത്തെയും മികച്ച ജന്മദിനം' എന്നാണ് ഗോപി സുന്ദര്‍ അതിനെ വിശേഷിപ്പിച്ചത്.

Also Read:'ഞങ്ങളുടെ ആനന്ദകരമായ ഇടം' മയോനിക്കൊപ്പമുളള ചിത്രം പങ്കിട്ട് ഗോപി സുന്ദര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.