ETV Bharat / entertainment

നന്ദമൂരി ബാലകൃഷ്‌ണ പൊതുവേദിയില്‍ പിടിച്ചുതള്ളിയ സംഭവം; പ്രതികരിച്ച് അഞ്ജലി, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് - Anjali Defends Balakrishna - ANJALI DEFENDS BALAKRISHNA

യുവതാരം അഞ്ജലിയെ പൊതുവേദിയില്‍ പിടിച്ച് തള്ളി ബാലയ്യ. സ്‌ത്രീകളോട് ബഹുമാനമില്ലെന്ന് നെറ്റിസണ്‍സ്. പ്രതികരണവുമായി അഞ്ജലി രംഗത്ത്.

GANGS OF GODAVARI PRE RELEASE EVENT  നന്ദമൂരി ബാലകൃഷ്‌ണ  ACTRESS ANJALI  BALAKRISHNA ANJALI ISSUE
Anjali Defends Nandamuri Balakrishna (ETV Bharat)
author img

By ETV Bharat Kerala Team

Published : May 31, 2024, 1:00 PM IST

ഹൈദരാബാദ് : ഗാങ്‌സ് ഓഫ് ഗോദാവരി പ്രീ - റിലീസ് ഇവന്‍റ് വേദിയില്‍ വച്ച് തെലുഗു നടൻ നന്ദമൂരി ബാലകൃഷ്‌ണ തന്നെ തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി യുവനടി അഞ്ജലി. പരിപാടിയില്‍ പങ്കെടുക്കവെ നടിയെ തള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ രൂക്ഷവിമര്‍ശനങ്ങളാണ് ബാലകൃഷ്‌ണ നേരിട്ടത്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി അഞ്ജലി തന്നെ രംഗത്തെത്തിയത്.

ഗ്യാങ്‌സ് ഓഫ് ഗോദാവരിയുടെ പ്രീ - റിലീസ് ഇവന്‍റിൽ പങ്കെടുത്തതിന് ബാലകൃഷ്‌ണയ്‌ക്ക് നന്ദി പറഞ്ഞ് അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ ഇന്നലെ ഒരു പോസ്‌റ്റ് പങ്കുവച്ചിരുന്നു. താനും ബാലകൃഷ്‌ണയും പരസ്‌പരം ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും വളരെക്കാലമായി തങ്ങൾ നല്ല സൗഹൃദം പങ്കിടുന്നുവെന്നും അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അഞ്ജലി കുറിച്ചു.

സോഷ്യൽ മീഡിയയില്‍ നിരവധി വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ വന്നിരുന്നെങ്കിലും, ആ സംഭവത്തെ വളരെ ലാഘവത്തോടെയാണ് അഞ്ജലി ഏറ്റെടുത്തത്. ബാലകൃഷ്‌ണ തള്ളുമ്പോൾ സമീപം ഉണ്ടായിരുന്ന സഹനടി ഞെട്ടുന്നതായി വീഡിയോയിൽ കാണിക്കുന്നുണ്ടെങ്കിലും അഞ്ജലി ചിരിച്ചു കൊണ്ടാണതിനെ നേരിട്ടത്. പിന്നീട് ബാലകൃഷ്‌ണ അവർക്ക് ഹായ് ഫൈ നൽകുന്നതും വീഡിയോയിൽ കാണാം.

ALSO READ : പൊതുവേദിയിൽ നടിയെ പിടിച്ച് തള്ളി നന്ദമൂരി ബാലകൃഷ്‌ണ; വീഡിയോ വൈറൽ; വിമർശിച്ച് സോഷ്യൽ മീഡിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.