ETV Bharat / entertainment

പുഷ്‌പരാജിനെ ഫ്രീ ആയി കണ്ട് ആളുകള്‍, 8 മണിക്കൂറില്‍ 26 ലക്ഷത്തിലധികം കാഴ്‌ച്ചക്കാര്‍ - PUSHPA 2 THE RULE FULL MOVIE LEAKED

അല്ലു അര്‍ജുന്‍റെ പുഷ്‌പ 2 ദി റൂള്‍ വ്യാജ പതിപ്പ് യൂട്യൂബില്‍. സിനിമയുടെ വ്യാജ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. മിന്‍റു കുമാര്‍ മിന്‍റുരാജ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

Pushpa 2 The Rule Full Movie Leaked
Pushpa 2 The Rule Leaked (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 11, 2024, 11:06 AM IST

പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് 'പുഷ്‌പ 2: ദി റൂൾ'. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ 5ന് റിലീസിനെത്തിയ ചിത്രം ഒരാഴ്‌ച്ചയോടടുക്കുമ്പോഴാണ് സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'പുഷ്‌പ 2'വിന്‍റെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. വ്യാജ പതിപ്പ് യൂട്യൂബില്‍ പങ്കുവച്ച് എട്ട് മണിക്കൂറുകള്‍ക്കകം തന്നെ 26 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. മിന്‍റു കുമാര്‍ മിന്‍റുരാജ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് സിനിമയുടെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

സംഭവം പുറത്തു വന്നതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിക്കുകയും ചിത്രം യൂട്യൂബില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്‌തു. വാര്‍ത്ത പുറത്തു വന്നതോടെ സിനിമയുടെ രണ്ടാം ഭാഗം യൂട്യൂബില്‍ നിന്നും നീക്കം ചെയ്യുകയും പകരം ഒന്നാം ഭാഗം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്‌തു.

ഇതിന് പുറമെ എസ് ജി ആര്‍ കെ എന്ന യൂട്യൂബ് ചാനലിലും 'പുഷ്‌പ 2 ദി റൂളി'ന്‍റെ വ്യാജ ഹിന്ദി പതിപ്പ് അപ്‌ലോഡ് ചെയ്‌തിരുന്നു. എന്നാല്‍ ഈ ചാനലില്‍ നിന്നും സിനിമ നീക്കം ചെയ്‌തിട്ടുണ്ട്. അതേസമയം 'പുഷ്‌പ 2' തിയേറ്ററുകളില്‍ എത്തിയ ദിനം തന്നെ തമിഴ്റോക്കേഴ്‌സ്, ഫിലിമിസില്ല, മൂവീറൂള്‍സ്, ഇബോമ്മ, തമില്‍യോഗി തുടങ്ങി പ്ലാറ്റ്ഫോമുളിലും സിനിമ നിയമവിരുദ്ധമായി അപ്‌ലോഡ് ചെയ്‌തിരുന്നു.

എച്ച്ഡി ഫോർമാറ്റുകൾ ഉൾപ്പെടെ വിവിധ റെസല്യൂഷനുകളിൽ അനധികൃത ഡൗണ്‍ലോഡുകള്‍ ഈ സൈറ്റുകളില്‍ ലഭ്യമാക്കിയിരുന്നു. ഇതോടെ സിനിമ സൗജന്യമായി കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനുള്ള വഴിയൊരുക്കി കൊടുത്തിരിക്കുകയാണ് ഈ അനധികൃത സൈറ്റുകള്‍.

അതേസമയം 'പുഷ്‌പ' 2 തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ടുള്ള നിരവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു തിയേറ്ററില്‍ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവത്തിനെതിരെയും ആളുകള്‍ രംഗത്ത് വന്നിരുന്നു.

കൊച്ചി സെന്‍റര്‍ സ്‌ക്വയര്‍ മാളിലെ സിനിപൊളിസ് മള്‍ട്ടിപ്ലെക്‌സിലാണ് ഒരു ഷോയ്‌ക്കിടെ അബദ്ധം പിണഞ്ഞത്. 'പുഷ്‌പ 2' വിന്‍റെ രണ്ടാം പകുതി ആദ്യം പ്രദര്‍ശിപ്പിക്കുകയായിരുന്നു തിയേറ്റര്‍ അധികൃതര്‍. 'പുഷ്‌പ 2'വിന്‍റെ ഇടവേളയ്‌ക്ക് തൊട്ട് മുമ്പ് എന്‍ഡ് ക്രെഡിറ്റ് എഴുതിക്കാണിച്ചപ്പോഴാണ് തിയേറ്ററില്‍ ഇരുന്നവര്‍ക്ക് തങ്ങള്‍ ഇതുവരെ കണ്ടത് 'പുഷ്‌പ 2'വിന്‍റെ രണ്ടാം പകുതിയാണെന്ന് മനസ്സിലായത്.

ചിത്രം സ്വീക്വല്‍ ആയതിനാലും, സിനിമ രണ്ടാം വട്ടം കാണുന്ന പേക്ഷകര്‍ അവിടെ പ്രസ്‌തുത ഷോയ്‌ക്ക് ഇല്ലാതിരുന്നതും, തിയേറ്ററുകാരുടെ അബദ്ധം അവിടുള്ളവര്‍ തിരിച്ചറിഞ്ഞില്ല. ഇതിന് പിന്നാലെ തങ്ങള്‍ക്ക് പണം തിരിച്ച് വേണമെന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യ പകുതി കാണിക്കണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി ഒണ്‍പത് മണിയോടെ ഇതേ ഷോയില്‍ സിനിമയുടെ ആദ്യ പകുതി പ്രദര്‍ശിപ്പിച്ചു. എന്നാല്‍ മറ്റൊരു വിഭാഗം അത് കാണാന്‍ നില്‍ക്കാതെ മടങ്ങി.

Also Read: പുഷ്‌പ അണ്ണന്‍ തിയേറ്ററില്‍ വന്നപ്പോള്‍.. ഓരോ സിനിമ കഴിയുമ്പോളും ഓരോ കോമാളികള്‍ ജനിക്കുന്നു..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.