ETV Bharat / education-and-career

ലോക്കോ പൈലറ്റാകുന്നോ? റെയില്‍വേ വിളിക്കുന്നു - Vacancy In Indian Railways - VACANCY IN INDIAN RAILWAYS

റെയില്‍വേയില്‍ ലോക്കോ പൈലറ്റ്‌ ഒഴിവ്‌, പുതിയ നിര്‍ദേശങ്ങള്‍ക്കായി റെയില്‍വേ റിക്രൂട്ട്‌മെന്‍റ്‌ ബോര്‍ഡുകളുടെ വെബ്‌സൈറ്റ് ഇടയ്ക്കിടെ പരിശോധിക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍

LOCO PILOT INDIAN RAILWAY  LOCO PILOT VACANCY  PROJECT ENGINEER VACANCY  റെയില്‍വേ ലോക്കോ പൈലറ്റ്‌
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 26, 2024, 12:00 PM IST

തിരുവനന്തപുരം : ഇന്ത്യന്‍ റെയില്‍വേയില്‍ 18,799 ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ നികത്താനുണ്ടെന്ന് റെയില്‍വേ റിക്രൂട്ട്‌മെന്‍റ്‌ ബോര്‍ഡ് അറിയിച്ചു. അസിസ്റ്റന്‍റ്‌ പൈലറ്റുമാരുടെ 5,696 ഒഴിവിലേക്ക് ഈ വര്‍ഷം ആദ്യം ക്ഷണിച്ചിരുന്ന അപേക്ഷയ്ക്കു പുറമേയാണിത്. പുതിയ നിര്‍ദേശങ്ങള്‍ക്കായി ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ റിക്രൂട്ട്‌മെന്‍റ്‌ ബോര്‍ഡുകളുടെ വെബ്‌സൈറ്റ് ഇടയ്ക്കിടെ പരിശോധിക്കണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. തിരുവനന്തപുരം ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റ്‌ - www.rrbthiruvananthapuram.gov.in.

ബെലില്‍ 20 പ്രോജക്‌ട്‌ എന്‍ജിനീയര്‍മാരുടെ ഒഴിവ്‌

ഭാരത് ഇലക്ട്രോണിക്‌സ്‌ ലിമിറ്റഡിന്‍റെ (ബെല്‍) ഗാസിയാബാദ് യൂണിറ്റില്‍ പ്രോജക്‌ട്‌ എന്‍ജിനീയര്‍മാരുടെ 20 ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ശമ്പളം: 40,000-55,000 രൂപ. 55 ശതമാനം മാര്‍ക്കോടെ കമ്പ്യൂട്ടര്‍ സയന്‍സിലുള്ള ബിഇ/ബിടെക് പ്രോഗ്രാമിങ് ലാംഗ്വേജുകളില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം 32 കവിയരുത്. തപാലിലാണ് അപേക്ഷ അയയ്‌ക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് www.bel.india.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 28.

ALSO READ: 'സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാന്‍ രണ്ടംഗ സമിതി': വി.ശിവന്‍കുട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.