ETV Bharat / education-and-career

ദ്വിവത്സര ഓൺലൈൻ എംബിഎ പ്രോഗ്രാമുമായി ഐഐഎം അഹമ്മദാബാദ് - ഓൺലൈൻ എംബിഎ പ്രോഗ്രാം

വര്‍ക്കിംങ്‌ പ്രൊഫഷണലുകള്‍ക്കായി ഓൺലൈനായി രണ്ട് വർഷത്തെ എംബിഎ പ്രോഗ്രാം ആരംഭിച്ച്‌ ഐഐഎം അഹമ്മദാബാദ്.

Two Year Online MBA Programme  IIM Ahmedabad Launches Online MBA  ഓൺലൈൻ എംബിഎ പ്രോഗ്രാം  ഐഐഎം അഹമ്മദാബാദ്
Two Year Online MBA Programme
author img

By ETV Bharat Kerala Team

Published : Feb 3, 2024, 9:17 PM IST

Updated : Feb 16, 2024, 12:53 AM IST

അഹമ്മദാബാദ് (ഗുജറാത്ത്): പുതിയ ദ്വിവത്സര ഓൺലൈൻ എംബിഎ പ്രോഗ്രാമുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ്‌ അഹമ്മദാബാദ് (ഐഐഎംഎ IIM Ahmedabad Launches Two Year Online MBA Programme). ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സംരംഭകർക്കും വേണ്ടിയാണ് കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഓൺ-കാമ്പസ്, വ്യക്തിഗത സെഷനുകൾ, തത്സമയ സംവേദനാത്മക ഓൺലൈൻ സെഷനുകൾ എന്നിവ സംയോജിപ്പിക്കുന്ന പ്രോഗ്രാമാണ് ഓൺലൈൻ എംബിഎ പ്രോഗ്രാം. കുറഞ്ഞത് മൂന്ന് വർഷത്തെ അനുഭവപരിചയമുള്ള പരിചയസമ്പന്നരായവരെ ഉദ്ദേശിച്ചുള്ളതാണ് പ്രോഗ്രാം.

വിവിധ കാരണങ്ങളാൽ മുഴുവൻ സമയ എംബിഎ കോഴ്‌സിന് ചേരാൻ കഴിയാത്ത പ്രൊഫഷണലുകൾക്ക് തുടര്‍ പഠനം ഈ കോഴ്‌സിലൂടെ സാധ്യമാകുമെന്ന് ഐഐഎം അഹമ്മദാബാദ് ഡയറക്‌ടർ പ്രൊഫസർ ഭരത് ഭാസ്‌കർ പറഞ്ഞു. സാമ്പത്തികപരമായോ കുടുംബപരമായോ ഉള്ള പ്രതിബദ്ധതകൾ കാരണം മുഴുവൻ സമയ എംബിഎയിൽ ചേരാൻ കഴിയാത്തവര്‍ക്കായി ഒരുക്കിയിരിക്കുന്നതാണിതെന്ന്‌ പ്രൊഫസർ ഭരത് ഭാസ്‌കർ കൂട്ടിച്ചേര്‍ത്തു.

ഐഐഎംഎയുടെ വ്യാപനം വിപുലീകരിക്കുകയും ലോകമെമ്പാടും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും സംരംഭകർക്കും ലോകോത്തര വിദ്യാഭ്യാസം നൽകുകയും ചെയ്യുന്ന ഓൺലൈൻ എംബിഎ പ്രോഗ്രാം ആരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്‌ടരാണ്. പങ്കെടുക്കുന്നവർക്ക് അവരുടെ തെരഞ്ഞെടുത്ത കരിയറിൽ വിജയിക്കാൻ ആവശ്യമായ അറിവും നൈപുണ്യവും ഉറപ്പാക്കുന്നതായും ഐഐഎം അഹമ്മദാബാദ് ഡയറക്‌ടർ കൂട്ടിച്ചേർത്തു.

കുറഞ്ഞത് മൂന്ന് വർഷത്തെ മുഴുവൻ സമയ പ്രവൃത്തിപരിചയവും ബാച്ചിലേഴ്‌സ്‌ ബിരുദമോ തത്തുല്യമോ ആയ പ്രൊഫഷണലുകൾക്കും സംരംഭകർക്കും പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷയെയും വ്യക്തിഗത അഭിമുഖത്തെയും അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനമെന്ന്‌ ഐഐഎം അഹമ്മദാബാദ് പ്രസ്‌താവനയിൽ പറഞ്ഞു. സ്ഥാപനം വാഗ്‌ദാനം ചെയ്യുന്നവയില്‍ ഏറ്റവും വിപുലമായ ഓൺലൈൻ എംബിഎ പ്രോഗ്രാമാണെന്ന് ഐഐഎം അഹമ്മദാബാദ് ഡീൻ പ്രൊഫസർ പ്രദ്യുമന ഖോക്ലെ പറഞ്ഞു.

Last Updated : Feb 16, 2024, 12:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.