ETV Bharat / education-and-career

പുതിയ സ്‌കൂള്‍ കെട്ടിടങ്ങൾക്കായി 146 കോടി രൂപ അനുവദിച്ച് സർക്കാർ

author img

By ETV Bharat Kerala Team

Published : Jan 27, 2024, 8:45 PM IST

സ്‌കൂള്‍കെട്ടിടങ്ങള്‍ക്കായി 146 കോടി രൂപയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അനുവദിച്ചത്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ കല്‍പ്പിക്കുന്ന പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്.

fund for new school buildings  New School Buildings In Kerala  വി ശിവന്‍കുട്ടി  സ്‌കൂള്‍ കെട്ടിടങ്ങള്‍ കേരളത്തില്‍  സിക്കിം സംഘം കേരളത്തില്‍
Fund For New School Buildings In Kerala

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ വകുപ്പിൽ പുതിയ സ്‌കൂള്‍ കെട്ടിടങ്ങൾ പണിയുന്നതിനായി 146 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 128 സ്‌കൂളുകൾക്കായാണ് തുക അനുവദിച്ചത്.

എൽപി,യുപി,ഹൈസ്‌കൂൾ വിഭാഗത്തിൽ 90 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 95 സ്‌കൂളുകൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ഹയർ സെക്കൻഡറി മേഖലയ്ക്ക് 56 കോടി രൂപ ലഭിക്കും. 33 സ്‌കൂളുകൾക്കാണ് ഈ തുക ലഭിക്കുക. കെട്ടിടങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാൻ സിക്കിം സംഘം :കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പഠിക്കാൻ സിക്കിമിൽ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി. സിക്കിം സർക്കാർ വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സംഘം കേരളത്തിൽ എത്തിയത്.

കേരളത്തിൽ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദർശനവും സ്‌കൂള്‍ സന്ദർശനവും അധ്യാപകരുമായുള്ള ആശയവിനിമയവും സംഘം നടത്തും. കേരള മോഡലിന്‍റെ പ്രത്യേകതകളെക്കുറിച്ചും സംഘം പഠനം നടത്തും. സർക്കാർ സ്‌കൂളുകളിലെ 12 സംസ്ഥാന അവാർഡ് ജേതാക്കളും 27 പ്രശംസാ അവാർഡ് നേടിയ അധ്യാപകരുമാണ് കേരള മോഡലിനെ കുറിച്ച് പഠിക്കാൻ സംസ്ഥാനത്തെത്തിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.