ETV Bharat / business

മൾബറി കൃഷിയിൽ മികച്ച ലാഭം കൊയ്‌ത് കര്‍ഷകര്‍; പ്രതിമാസം ലക്ഷങ്ങള്‍ വരുമാനം - Mulberry cultivation Hyderabad - MULBERRY CULTIVATION HYDERABAD

വേറിട്ട കൃഷിരീതിയിലൂടെ സഞ്ചരിച്ചാല്‍ മികച്ച ലാഭം നേടാനാകുമെന്നാണ് ചന്ദ്‌ലാപൂരിലുള്ള കർഷകര്‍ പറയുന്നത്.

MULBERRY CULTIVATION  GOOD PROFITS  EARN MONEY  FARMERS OF CHANDLAPUR IN SIDDIPET
Good Profits with Mulberry Cultivation - Income of Rs.1 lakh per month
author img

By ETV Bharat Kerala Team

Published : Mar 30, 2024, 5:02 PM IST

സിദ്ധിപേട്ട് : മുടക്കുമുതലിന് ആനുപാതികമായി ലാഭം ലഭിച്ചാൽ അത് കര്‍ഷകന് ഇരട്ടി സന്തോഷമാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ മള്‍ബറി കൃഷി ചെയ്‌ത് വലിയ ലാഭം കൊയ്യുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ ചന്ദ്‌ലാപൂരിലുള്ള കർഷകരാണ് മൾബറി കൃഷി ചെയ്‌ത് ലാഭം കൊയ്യുന്നത്.

പ്രതിമാസം ഒരു ലക്ഷം രൂപ സമ്പാദിച്ചാണ് ഇവർ സോഫ്റ്റ്‌വെയർ ജീവനക്കാരുടെ അതേ വരുമാനം തങ്ങളുടെ കൃഷിയിലൂടെ നേടുന്നത്. ഒരു തവണ മൾബറി കൃഷി ചെയ്‌താൽ വർഷം മുഴുവൻ വിളവ് ലഭിക്കുമെന്നാണ് ഈ കര്‍ഷകര്‍ പറയുന്നത്. ചെറിയ മുതല്‍ മുടക്കിലൂടെ വലിയ ലാഭമാണ് ഇവര്‍ നേടുന്നത്.

സെറികൾച്ചർ കൃഷിയിൽ സിദ്ധിപേട്ട് ജില്ലയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനമാണ്. സംസ്ഥാന രൂപീകരണത്തിന് മുമ്പ് തെലങ്കാനയിൽ 30 ഏക്കർ മുതൽ 50 ഏക്കർ വരെ മാത്രമേ കൃഷിയുണ്ടായിരുന്നുള്ളൂ. നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സംസ്ഥാനത്ത് 11,27 ഏക്കറിലാണ് മൾബറി കൃഷി ചെയ്യുന്നത്. പട്ടുനൂൽപ്പുഴുക്കളെ വളർത്തി കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം നേടുകയാണ് ഇവര്‍.

മറ്റ് വിളകളിൽ നിന്ന് വ്യത്യസ്‌തമായി കർഷകർ മൾബറി കൃഷി ഒരുമിച്ചാണ് ചെയ്യുന്നത്. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാൻ ഈ വിളയ്ക്ക് കഴിയും. മൾബറി തൈ ആയിരിക്കുമ്പോള്‍ ഒന്നോ രണ്ടോ ടാപ്പ് വെള്ളം മാത്രം മതിയാകും. രണ്ടാഴ്‌ച കൂടുമ്പോൾ ഈ കഷണങ്ങൾ മുറിച്ച് പട്ടുനൂൽപ്പുഴുക്കൾക്ക് നൽകും. പട്ടുനൂൽപ്പുഴുക്കൾ വളർന്ന് നല്ല വിളവ് നൽകുന്നുണ്ടെന്ന് കർഷകർ പറയുന്നു.

Also Read: ജന്നത്തുല്‍ ഫിര്‍ദൗസ്, ദഹനുല്‍ ഊദ്... അത്തര്‍ സുഗന്ധം പരക്കുന്ന ഹൈദരാബാദ്; റംസാനില്‍ ആവശ്യക്കാരേറെ - Attars In Hyderabad During Ramzan

"തുടക്കത്തിൽ ഞാൻ ഒരു സ്വകാര്യ തൊഴിലാളിയായിരുന്നു. ശമ്പളം പരിമിതമായതിനാൽ ഈ സെറികൾച്ചർ കൃഷി ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. യൂട്യൂബിലെ ചില വീഡിയോകൾ കണ്ടാണ് ഈ കൃഷിയെക്കുറിച്ച് കുറിച്ച് അറിവ് സമ്പാദിച്ചത്. കുറഞ്ഞ മുതല്‍ മുടക്കില്‍ എൻ്റെ കൈവശമുള്ള കുറച്ച് സ്ഥലത്ത് ഞാൻ ഈ സെറികൾച്ചർ കൃഷി ചെയ്‌തു. ഏകദേശം 10 വിളകൾ വർഷം തോറും ഉത്പാദിപ്പിക്കപ്പെടുന്നു" -സെറികൾച്ചർ കർഷകനായ ശ്രീനിവാസ് പറയുന്നു.

സംസ്ഥാനത്ത് സിൽക്ക് കർഷകർ വർഷം തോറും വർധിച്ചുവരികയാണ്. സാധാരണ വിളകൾ നഷ്‌ടമാകുമെന്ന ഭീതിയിൽ ഇവര്‍ മൾബറിയിലേക്ക് മാറാനുള്ള നടപടികൾ സ്വീകരിക്കുകയാണ്.

കൃഷിക്കായി പ്രാണികളെയും, ഷെഡുകളും എല്ലാം വാങ്ങുന്നതിന് കേന്ദ്രസർക്കാർ സബ്‌സിഡി നൽകുന്നുണ്ട്. 21 ദിവസത്തിലൊരിക്കൽ വിളവെടുക്കുന്നു. വിളവെടുപ്പ് മാസ ശമ്പളത്തിന് തുല്യമാണ്. 20,000 രൂപ വരെ കൃഷിക്കായി നിക്ഷേപിക്കണം. പട്ടുനൂൽപ്പുഴുക്കൾ വാങ്ങുന്നതിന് മാത്രമാണ് ചെലവ് വരുന്നത്.

"തെലങ്കാനയിൽ രണ്ട് തരം മൾബറി കൃഷിയുണ്ട്. ബയോൾട്ടിൻ വിളയും, ദസാലി സിൽക്കും. ഒരു മാസത്തിൽ 21 ദിവസത്തെ ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കർഷകർക്ക് ഏക്കറിന് 50ലക്ഷം രൂപ വരുമാനം ലഭിക്കുന്നു. സെറികൾച്ചർ അസിസ്റ്റൻ്റ് ഡയറക്‌ടറായ - ഇന്ദ്രസേന റെഡ്ഡി പറയുന്നു. പരമ്പരാഗത വിളകളല്ലാതെ വ്യത്യസ്‌ത രീതികൾ പരീക്ഷിച്ചാൽ ലാഭം കൊയ്യാമെന്ന് തെളിയിക്കുകയാണ് ഈ മൾബറി കർഷകർ.

Also Read: റംസാനിലെ 'ഈത്തപ്പഴ' കിസ; വിൽപ്പനയിൽ ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് - Sale Of Dates During Ramadan

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.