ETV Bharat / business

വാലന്‍റൈന്‍സ്‌ ഡേയിലും കടുത്ത മത്സരം; എയര്‍ടെല്‍ ഉപഭോക്താക്കളെ 'സ്വിച്ച് ടു ലവെന്ന്' ജിയോ; വെല്ലുവിളി സ്വീകരിച്ചെന്ന് എയര്‍ടെല്‍

author img

By ETV Bharat Kerala Team

Published : Feb 14, 2024, 3:46 PM IST

Updated : Feb 14, 2024, 10:56 PM IST

പ്രണയ ദിനത്തിലും മത്സരങ്ങളുമായി എയര്‍ടെല്ലും ജിയോയും. ഉപഭോക്താക്കളെ ക്ഷണിച്ച് ജിയോ. സബ്‌ കുച്ച് ട്രൈ കരോ, ഫീര്‍ സാഹി ചുനോ എന്ന് തിരിച്ചടിച്ച് എയര്‍ടെല്‍.

Jio Airtel Online Battle  Valentines Day  Jio Tweet for Airtel  എയര്‍ടെല്‍ ജിയോ  ജിയോ ഫൈബര്‍
Jio Asks Out Airtel Users For Valentine's Date Airtel

ഹൈദരാബാദ്: വാലന്‍റൈന്‍സ്‌ ഡേ ദിനത്തിലും കടുത്ത മത്സരവുമായി എയര്‍ടെലും ജിയോയും. വാലന്‍റൈന്‍സ് ഡേയായ ഇന്ന് എയര്‍ടെല്‍ എക്‌സ്‌ സ്‌ട്രീം ഉപയോക്താക്കള്‍ അടക്കമുള്ളവരോട് ജിയോ ഫൈബറിലേക്ക് മാറാന്‍ ജിയോ ആവശ്യപ്പെട്ടു. 'സ്വിച്ച് ടു ലവ്' എന്നാണ് ജിയോ ഉപഭോക്താക്കളോട് പറഞ്ഞത് (Jio AirFiber).

ടെലികോം കമ്പനിയായ എയര്‍ടെല്‍ ജിയോയുടെ വെല്ലുവിളി ഏറ്റെടുക്കുകയും ഇതിന് മറുപടി നല്‍കുകയും ചെയ്‌തു. 'സബ്‌ കുച്ച് ട്രൈ കരോ, ഫീര്‍ സാഹി ചുനോ' എന്നെഴുതിയ ഒരു ഫോട്ടോയും എയര്‍ടെല്‍ എക്‌സില്‍ പോസ്റ്റ് ചെയ്‌തു. വീടുകള്‍ എവിടെയുണ്ടോ അവിടെയെല്ലാം ജിയോ എയര്‍ഫൈബറുകളുണ്ടെന്നും ജിയോ ഉപഭോക്താക്കളോട് പറഞ്ഞു (LinkedIn). മികച്ച സേവനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ജിയോയുടെ സേവനങ്ങള്‍ തെരഞ്ഞെടുക്കൂവെന്നും ജിയോ പറഞ്ഞു (Valentine's Day).

വാലന്‍റൈന്‍സ് ഡേയില്‍ ഇതാദ്യമായല്ല ജിയോ പുതിയ ഉപഭോക്താക്കളെ ക്ഷണിക്കുന്നത്. വര്‍ഷം തോറും ഫെബ്രുവരി 14ന് ജിയോ ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്കായി പോസ്റ്റുകള്‍ പങ്കുവയ്‌ക്കാറുണ്ട് (Instagram). അതേസമയം റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡും (RIL) വാലന്‍റൈന്‍സ് ഡേ ക്ഷണങ്ങളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ്ഇൻ, ഫേസ്ബുക്ക് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലൈക്ക് ചെയ്‌തും പിന്തുടർന്നും സബ്‌സ്‌ക്രൈബ് ചെയ്‌തും സ്നേഹം പ്രകടിപ്പിക്കാൻ ഉപയോക്താക്കളോട് ആര്‍ഐഎല്‍ ആവശ്യപ്പെട്ടു (Reliance Industries Limited(RIL).

ജിയോയുടെ നീക്കം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണങ്ങള്‍ക്കും കമന്‍റുകള്‍ക്കും സാഹചര്യമൊരുക്കി (Jio's X Post). നിരവധി പേര്‍ അനുകൂലിച്ചും നിരവധി പേര്‍ പ്രതികൂലിച്ചും രംഗത്തെത്തി (Jio And Airtel Competition). ജിയോയുടെ പോസ്റ്റിന് മറുപടിയായി ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ 'ജിയോ വാസ്‌ ലൈക്ക് മൈ ടോക്‌സിക് എക്‌സ്. നവര്‍ ഷോവ്ഡ് എഫോര്‍ട്‌സ്‌ ടു ലുക്ക് ഇന്‍ടു ദ ഇഷ്യൂസ്‌ ആന്‍ഡ് ഫിക്‌സ് ദ റിലേഷന്‍ഷിപ്പ്' (Jio And Airtel).

'ഇത് ഒരു ഇതിഹാസമാണ്. ജിയോയും എയര്‍ടെല്ലും ഒന്നിച്ച് ലയിച്ച് സ്‌നേഹത്തിന്‍റെ ശക്തി ലോകത്തെ കാണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'വെന്ന് മറ്റൊരു ഉപഭോക്താവ് എഴുതി (YouTube). ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ യുദ്ധം കാണുമ്പോള്‍ അത് അഭി മ്‌സ ആയോഗ ന ഭിദു പോലെയാണെന്ന് മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Also Read: 'ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ'; ഡാർക്ക് വെബ് മോണിറ്ററിങ് സൊല്യൂഷനുകളുമായി നോർട്ടൺ

Last Updated : Feb 14, 2024, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.