ETV Bharat / business

6 കോടി റിട്ടേൺ തരുന്ന 2000 രൂപയുടെ പ്രതിമാസ നിക്ഷേപം; കോടികള്‍ സമ്പാദിക്കാവുന്ന എസ്ഐപി പ്ലാനുകൾ ഇതാ.. - Best mutual funds with low SIP

author img

By ETV Bharat Kerala Team

Published : Jul 1, 2024, 7:27 PM IST

Updated : Jul 1, 2024, 8:21 PM IST

പ്രതിമാസം ചെറിയ തുകകള്‍ എസ്ഐപി ആയി നിക്ഷേപിച്ച് കോടികള്‍ റിട്ടേണ്‍ ലഭിക്കുന്ന ചില മ്യൂച്വല്‍ ഫണ്ടുകളെ പറ്റി അറിയാം...

BEST MUTUAL FUNDS  LOW SIP HIGH RETURN MUTUAL FUNDS  മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍  കുറഞ്ഞ എസ്ഐപി ഫണ്ടുകള്‍
Representative Image (ETV Bharat)

ജീവിതച്ചെലവുകള്‍ കഴിഞ്ഞ് സമ്പാദ്യത്തില്‍ നിന്ന് മിച്ചംപിടിക്കാന്‍ സാധിക്കുന്നില്ല എന്നത് പല ശരാശരി ജോലിക്കാരും നേരിടുന്ന പ്രതിസന്ധിയാണ്. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കാത്തതാണ് ഇതിന്‍റെ പ്രധാന കാരണം. സാമ്പത്തിക ആസൂത്രണത്തിന്‍റെ അടിസ്ഥാന തമ്പ് റൂളായ '50-30-20 റൂള്‍' പാലിക്കുകയാണെങ്കിൽ, നമുക്കും ചെറിയ രീതിയില്‍ സമ്പാദ്യം മിച്ചംവയ്‌ക്കാനും ഫലപ്രദമായി ഭാവിയിലേക്ക് ഉപയോഗിക്കാനും കഴിയും.

പ്രതിമാസ വരുമാനത്തിന്‍റെ 50 ശതമാനം അവശ്യ വസ്‌തുക്കൾക്കായി നീക്കിവയ്‌ക്കുക. 30 ശതമാനം ആഗ്രഹ പൂര്‍ത്തീകരണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുക. ബാക്കി 20 ശതമാനം സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി നീക്കിവയ്‌ക്കുക. ഇതാണ് 50-30-20 റൂള്‍.

ഈ രീതിയില്‍ അച്ചടക്കത്തോടെ മുന്നോട്ട് പോയാല്‍ 5 വർഷത്തിലധികം കാലത്തേക്ക് ന്യായമായ ഒരു എസ്ഐപി (നിശ്ചിത ഇടവേളകളില്‍ കൃത്യമായ തുക മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ നിക്ഷേപിക്കുന്ന രീതി) ആരംഭിക്കുകയും ചെയ്‌താല്‍ മെച്ചപ്പെട്ട ഭാവിക്കായുള്ള സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കാനാകുമെന്നത് തീര്‍ച്ചയാണ്. സ്‌കീമിൽ ഉയർന്ന തുക നിക്ഷേപിക്കാൻ കഴിയുമെങ്കിൽ സമ്പത്ത് അതിനനുസരിച്ച് ഉയരുകയും ചെയ്യും.

പ്രതിമാസം ചെറിയ തുകകള്‍ എസ്ഐപി നിക്ഷേപിച്ച് കോടികള്‍ തിരികെയെടുക്കാവുന്ന ചില മ്യൂച്വല്‍ ഫണ്ടുകള്‍ പരിചയപ്പെടാം :

  • നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട്

നിക്ഷേപങ്ങളുടെ ശരാശരി വാർഷിക വളർച്ച നിരക്കായ സിഎജിആർ നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ടിന് 23.47 ശതമാനമാണ്. പ്രതിമാസം 2000 രൂപ എസ്ഐപി നിക്ഷേപിച്ചാൽ 28 വർഷം കൊണ്ട് 4.75 കോടി രൂപ തിരികെ ലഭിക്കും. പ്രതിമാസം 3000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ 7.13 കോടി രൂപയാണ് റിട്ടേണ്‍ ലഭിക്കുക.

  • ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ

പ്രതിവർഷം 21.1 ശതമാനം തിരികെ നൽകുന്ന ഫണ്ടാണ് ഫ്രാങ്ക്ലിൻ ഇന്ത്യ പ്രൈമ. അതായത് പ്രതിമാസം 2000 രൂപ നിക്ഷേപിച്ചാൽ 30 വര്‍ഷത്തില്‍ 4 കോടി രൂപയുടെ റിട്ടേണ്‍ ഉണ്ടാകും. 3000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6 കോടിയിലധികം രൂപ തിരികെ ലഭിക്കും.

  • നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്

നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന് 50,422.78 കോടി രൂപയുടെ ആസ്‌തിയുണ്ട്. ഫണ്ടിന്‍റെ നെറ്റ് അസറ്റ് വാല്യൂ ജൂൺ 14- ന് 186.68 ആണ്. 10 വർഷ കാലയളവിൽ ഫണ്ട് 25.32 ശതമാനം വാർഷിക വരുമാനം നൽകിയിട്ടുണ്ട്. വാർഷികാടിസ്ഥാനത്തിൽ എസ്‌ഐപി റിട്ടേൺ 26.17 ശതമാനമാണ്. 25,000 രൂപ പ്രതിമാസ എസ്ഐപി നിക്ഷേപിച്ചാല്‍ 10 വര്‍ഷം കൊണ്ട് 1.32 കോടി രൂപ റിട്ടേണ്‍ ലഭിക്കും.

  • ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്‌സി ക്യാപ് ഫണ്ട്

പ്രതിവർഷം 20.39 ശതമാനം തിരികെ നൽകുന്ന ഫണ്ടാണ് ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട്. അതായത് പ്രതിമാസം 2000 രൂപ നിക്ഷേപിച്ചാൽ 30 വര്‍ഷമാകുമ്പോള്‍ 3 കോടിയിലധികം രൂപ റിട്ടേണ്‍ ലഭിക്കും. 3000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ റിട്ടേണ്‍ നാല് കോടിയിലധികമാകും.

  • നിപ്പോൺ ഇന്ത്യ വിഷൻ ഫണ്ട്

നിപ്പോൺ ഇന്ത്യ വിഷൻ ഫണ്ട് പ്രതിവർഷം 19.13 ശതമാനം നിക്ഷേപകർക്ക് റിട്ടേൺ നൽകുന്നുണ്ട്. 2000 രൂപ പ്രതിവര്‍ഷം ഈ ഫണ്ടിൽ നിക്ഷേപിച്ചാൽ 2 കോടിയോളം രൂപയാണ് റിട്ടേണ്‍ ലഭിക്കുക. 3000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ 3 കോടിയിലധികം രൂപ റിട്ടേണ്‍ ലഭിക്കും.

  • എച്ച്‌ഡിഎഫ്‌സി മിഡ്‌ക്യാപ് അവസരങ്ങൾ ഫണ്ട്

എച്ച്‌ഡിഎഫ്‌സി മിഡ്‌ക്യാപ് ഫണ്ടിന്‍റെ അസറ്റ് അണ്ടര്‍ മാനേജ്മെന്‍റ് 63,413.49 കോടി രൂപയാണ്. 196.16 രൂപയാണ് എൻഎവി. കഴിഞ്ഞ 10 വർഷത്തില്‍ 23.18 ശതമാനം വാർഷിക എസ്ഐപി വരുമാനമാണ് ഫണ്ട് തന്നത്. 25,000 രൂപ പ്രതിമാസം എസ്ഐപി നിക്ഷേപിച്ചാല്‍ 10 വർഷത്തില്‍ 1.02 കോടി രൂപയാണ് റിട്ടേണ്‍.

  • എച്ച്ഡിഎഫ്‌സി സ്മോൾ ക്യാപ് ഫണ്ട്

എച്ച്ഡിഎഫ്‌സി സ്മോൾ ക്യാപ് ഫണ്ടിന് 29,175 കോടി രൂപയുടെ ആസ്‌തിയാണുള്ളത്. ഫണ്ടിന്‍റെ എൻഎവി ജൂൺ 14-ന് 148.52 ആയിരുന്നു. 10 വർഷത്തിനിടയില്‍ 21.25 ശതമാനം വാർഷിക വരുമാനമാണ് ഫണ്ട് നൽകിയത്. വാർഷിക അടിസ്ഥാനത്തിൽ 23.02 ശതമാനമാണ് എസ്ഐപി റിട്ടേണ്‍. 25,000 രൂപ പ്രതിമാസം എസ്ഐപി നിക്ഷേപിച്ചാല്‍ പത്ത് വര്‍ഷത്തില്‍ 1.05 കോടി രൂപയിലധികം റിട്ടേണുണ്ടാകും.

  • എച്ച്ഡിഎഫ്‌സി ഇഎൽഎസ്എസ് ടാക്‌സ് സേവർ

പ്രതിവർഷം 19.16 ശതമാനം റിട്ടേൺ നൽകിയ ഫണ്ടാണ് എച്ച്ഡിഎഫ്‌സി ഇഎൽഎസ്എസ് ടാക്സ് സേവർ. 2000 രൂപ നിക്ഷേപിച്ചാൽ 30 വര്‍ഷമാകുമ്പോള്‍ റിട്ടേണ്‍ രണ്ട് കോടി രൂപയുടെ അടുത്ത് വരും. 3000 രൂപ നിക്ഷേപിച്ചാൽ റിട്ടേണ്‍ ലഭിക്കുക 3 കോടിയോളം രൂപയായിരിക്കും.

Also Read : സേവിംഗ്‌സ്‌ അക്കൗണ്ടിൽ എത്ര തുക നിക്ഷേപിക്കാം; ഡെപ്പോസിറ്റ് പരിധി അറിയാം - Savings Account Cash Deposit Limit

Last Updated : Jul 1, 2024, 8:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.