ETV Bharat / bharat

മാറ്റത്തിന്‍റെ ചിറകുകൾ; കൃഷിയിൽ വിപ്ലവം സൃഷ്‌ടിച്ച് ഇന്ത്യൻ വനിത ഡ്രോൺ പൈലറ്റുമാർ - india

വരും തലമുറകളുടെ പുരോഗതിക്കായി പുതുമയും പാരമ്പര്യവും ഒത്തുചേരുന്ന ഭാവിയിലേക്കുള്ള പാത വെട്ടിത്തെളിക്കുകയാണ് ഈ യുവതികള്‍.

വനിതാ ഡ്രോൺ പൈലറ്റുമാർ Women Drone Pilots agriculture india ഇന്ത്യന്‍ കാര്‍ഷിക മേഖല
Wings of Change: Women Drone Pilots Revolutionize Indian Agriculture
author img

By ETV Bharat Kerala Team

Published : Feb 26, 2024, 4:53 PM IST

ഹൈദരാബാദ് : ഡ്രോൺ സാങ്കേതിക വിദ്യയുടെ ഉപയോഗത്താൽ ഇന്ത്യൻ കാർഷിക മേഖലയിൽ ശ്രദ്ധനേടുകയാണ് ഭീംറെഡ്ഡി മാധവിയും നിഷയും. കുടുംബ പാരമ്പര്യം, വ്യക്തിഗത അഭിലാഷങ്ങൾ, സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവയുള്‍ക്കൊണ്ടാണ് കാര്‍ഷിക ജീവിതത്തിന് തങ്ങളാലാകുന്ന വിധം മാറ്റം കൊണ്ടുവരാന്‍ ഈ വനിതകള്‍ക്കായത്.

ഇന്ത്യയിലെ കാര്‍ഷിക കുടുംബങ്ങളും സമൂഹങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നായിരുന്നു അവരുടെ ചിന്ത. ആഴത്തിൽ വേരൂന്നിയ അവരുടെ യാത്ര കാർഷിക പരിവർത്തനത്തിന് കാരണമായി. ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ വിദഗ്‌ധരാണ് ഇരുവരും.

തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയുടെ ഹൃദയഭൂമിയിൽ നിന്നാണ് മാധവിയുടെ യാത്ര ആരംഭിക്കുന്നത്. കർഷകനായ തന്‍റെ പിതാവിന്‍റെ കഠിനാധ്വാനത്തിന് സാക്ഷ്യം വഹിക്കുകയും ആ പോരാട്ടത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്ന് അവള്‍ പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു.

കാർഷിക ജീവിതത്തിന്‍റെ ഭാരങ്ങൾ ലഘൂകരിക്കണമെന്ന ആഗ്രഹമായിരുന്നു മാധവിക്ക് ഉണ്ടായിരുന്നത്. അതിനായി സാമൂഹിക മാനദണ്ഡങ്ങൾ മറികടന്ന് ലിംഗപരമായ തടസങ്ങൾ തകർത്തെറിഞ്ഞ് അവള്‍ തെലുങ്ക് സംസ്ഥാനങ്ങളിലെ ആദ്യത്തെ വനിത ഡ്രോൺ പൈലറ്റായി മാറി (Women Drone Pilots Revolutionize Indian Agriculture).

കുടുബത്തോടുള്ള അര്‍പ്പണബോധമാണ് ഇത്തരത്തിലൊരു മാറ്റത്തിലേക്ക് മാധവിയെ നയിച്ചത്. കർഷകനിൽ നിന്ന് ഡ്രോൺ പൈലറ്റിലേക്കുള്ള അവളുടെ പിതാവിന്‍റെ മാറ്റം കാർഷിക മേഖലയിലെ സാങ്കേതികവിദ്യയുടെ പരിവർത്തന സാധ്യതകളെ കുറിച്ചുള്ള പ്രചോദനമാണ്. ഡ്രോൺ പ്രവർത്തനങ്ങളിൽ വൈദഗ്‌ധ്യം നേടിയ മാധവി, കാർഷിക രീതികൾ മെച്ചപ്പെടുത്തുക മാത്രമല്ല, ഗ്രാമത്തിലെ യുവാക്കളെ തൊഴിലവസരങ്ങളിലൂടെ ശാക്തീകരിക്കുന്ന സംരംഭങ്ങൾക്ക് തുടക്കമിടുകയും അങ്ങനെ അവളുടെ സമൂഹത്തിലുടനീളം പുരോഗതിയുടെ പാതയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഹരിയാനയിലെ ജുജ്ജാർ മേഖലയുടെ പശ്ചാത്തലത്തിലാണ് നിഷയുടെ യാത്ര ആരംഭിക്കുന്നത്. അവളുടെ പിതാവിന്‍റെ സൈനിക പശ്ചാത്തലവും പൈലറ്റാകാനുള്ള അവളുടെ ബാല്യകാല അഭിലാഷങ്ങളും, കാർഷിക ഉപജീവനത്തിന്‍റെ ആവശ്യകതകളും ഒത്തുചേര്‍ന്നതോടെ കുടുംബപരമായ പ്രതീക്ഷകളുടെ ഭാരത്തെ അഭിമുഖീകരിച്ചിരുന്ന നിഷ തന്‍റെ അക്കാദമിക് പ്രൊഫഷണൽ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏത് വഴിയിലൂടെ മുന്നോട്ട് പോകണമെന്ന് ചിന്തിക്കുന്നു. അത് ഡ്രോൺ സാങ്കേതികവിദ്യയിലെ അവളുടെ വൈദഗ്ധ്യത്തിലാണ് കലാശിക്കുന്നത്.

കർഷക സമൂഹത്തെ സേവിക്കുന്നതിനുള്ള പ്രതിബദ്ധതയാൽ തന്‍റെ അനുഭവങ്ങളിൽ നിന്ന് ഊർജം പകര്‍ന്ന നിഷ കീടനാശിനി തളിക്കൽ, ജലസംരക്ഷണം, കർഷക വിദ്യാഭ്യാസം എന്നിവയ്ക്കായി ഡ്രോണുകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) അംഗീകരിച്ച സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. അവളുടെ അചഞ്ചലമായ അർപ്പണ മനോഭാവം, രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഉന്നത തലങ്ങളിൽ നിന്നുപോലും അവൾക്ക് അഭിനന്ദനങ്ങൾ നേടിക്കൊടുത്തു.

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മാധവിയും നിഷയും സഹിഷ്ണുതയുടെയും കാഴ്ചപ്പാടിന്‍റെയും ശാക്തീകരണത്തിന്‍റെയും പ്രതീകങ്ങളായി നിലകൊണ്ടു. കാർഷിക സമൃദ്ധിയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടാൻ പരമ്പരാഗതമായി നിലനിന്നിരുന്ന അതിരുകളെ അവര്‍ മറികടന്നു.

കുടുംബ പാരമ്പര്യത്തിന്‍റെയും സാമൂഹിക പ്രതീക്ഷകളുടെയും പശ്ചാത്തലം ഉൾക്കൊണ്ട് വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്‍റെ ഘടനയെ പുനർനിർമ്മിക്കുന്നതിലും സാങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്‍റെ ശക്തമായ സാക്ഷ്യപത്രങ്ങളായി അവര്‍ മാറി. വരും തലമുറകളുടെ പുരോഗതിക്കായി പുതുമയും പാരമ്പര്യവും ഒത്തുചേരുന്ന ഭാവിയിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുകയാണ് ഈ വനിതകള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.