ഇംഫാൽ: മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചു. നെംജാഖോൾ ലുങ്ഡിം എന്ന 46 വയസുകാരിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നാണ് (സെപ്‌റ്റംബര്‍ 10) മധ്യവയസ്‌ക ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചത്.
കാങ്പോക്‌പി ജില്ലയിലെ തങ്ബുഹ് ഗ്രാമത്തില്‍ ഞായറാഴ്‌ച (സെപ്റ്റംബര്‍ 8) ഉണ്ടായ സംഘര്‍ഷത്തിലാണ് യുവതി കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഡ്രോൺ ആക്രമണങ്ങള്‍ക്കും മിസൈൽ ആക്രമണങ്ങള്‍ക്കുമാണ് മേഖല ഞായറാഴ്‌ച സാക്ഷ്യം വഹിച്ചത്. ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 12ല്‍ അധികം പേർക്ക് ആക്രമണത്തില്‍ പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. വ്യാപകമായി ബോംബുകളും അക്രമികള്‍ ഉപയോഗിച്ചു.
PM Modi's abject failure in Manipur is unforgivable.
— Mallikarjun Kharge (@kharge) September 9, 2024
1. Former Manipur Governor, Anusuiya Uikey ji has echoed the voice of the people of Manipur. She said that people of the strife-torn state are upset and sad, for they wanted PM Modi to visit them.
In the past 16 months, PM…
പ്രദേശത്തെ നിരവധി വീടുകൾ അക്രമികള്‍ അഗ്നിക്കിരയാക്കി. പ്രദേശവാസികള്‍ രക്ഷപ്പെടാനായി അടുത്തുള്ള കാട്ടിലേക്ക് പലായനം ചെയ്‌തു. ഞായറാഴ്‌ച രാത്രി സമീപത്തെ സ്‌കൂളിൽ നിലയുറപ്പിച്ചിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ വെടിവയ്പ്പുണ്ടായതായും പൊലീസ് പറഞ്ഞു.
നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം: അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 9) മണിപ്പൂർ സെക്രട്ടേറിയറ്റിനും രാജ്ഭവനും മുന്നില്‍ ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്‍റെ അതിര്‍ഥി സുരക്ഷയും ഭരണപരവുമായ സമഗ്രതയും ഉറപ്പുവരുത്തണമെന്നും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. 'മണിപ്പൂർ നീണാൾ വാഴുക, 'കഴിവില്ലാത്ത എല്ലാ എംഎൽഎമാരും രാജിവയ്‌ക്കുക', 'സംസ്ഥാന സർക്കാരിന് ഏകീകൃത കമാൻഡ് നൽകുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും ഗവർണർ എൽ ആചാര്യയുമായും വിദ്യാര്‍ഥികള്‍ കൂടിക്കാഴ്‌ച നടത്തി. ആറ് ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഇരുവര്‍ക്കും മുന്നില്‍വച്ചത്. അക്രമം നിയന്ത്രിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഡിജിപിയെയും സംസ്ഥാന സര്‍ക്കാരിന്‍റെ സുരക്ഷ ഉപദേഷ്‌ടാവിനെയും പിരിച്ചുവിടുക. ഏകീകൃത കമാൻഡ് കുൽദീപ് സിങ്ങിന് കൈമാറുക എന്നിവയാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.
മുഖ്യമന്ത്രി ബിരേൻ സിങിനെ പിരിച്ചുവിടണമെന്ന് കോൺഗ്രസ്: അടുത്തിടെ മണിപ്പൂരിലെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ പിരിച്ചുവിട്ട് സംസ്ഥാനത്തെ സുരക്ഷ സാഹചര്യത്തിൻ്റെ പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച മണിപ്പൂർ അന്വേഷണ കമ്മിഷൻ അന്വേഷണം വേഗത്തിലാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മണിപ്പൂരിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദയനീയ പരാജയം പൊറുക്കാനാവാത്തതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. കാരണം പ്രധാനമന്ത്രി മോദി തങ്ങളെ സന്ദർശിക്കണമെന്ന് മണിപ്പൂരികള്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 16 മാസമായി മണിപ്പൂരിൽ സംഘര്‍ഷം നടക്കുകയാണ്. ഇതുവരെയായും മോദി അവരെ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.